പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നമ്മുടെ മരം പദ്ധതി ഇന്ന്  Search similar articles
സംസ്ഥാന വനം, വിദ്യാഭ്യാസം വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കുന്ന നമ്മുടെ മരം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ നിര്‍വ്വഹിക്കും.

രാവിലെ 10.30ന്‌ തിരുവനന്തപുരം കാര്യവട്ടത്തെ കേരള യൂണിവേഴ്സിറ്റി കാമ്പസില്‍ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ വൃക്ഷത്തൈ നടും. എന്‍റെ മരം പദ്ധതിയുടെ ഭാഗമയി 2007-ലെ ലോകപരിസ്ഥിതിദിനത്തില്‍ 25 ലക്ഷം സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ച്‌ 25 ലക്ഷം വൃക്ഷത്തൈകള്‍ നട്ട്‌ ലോകറിക്കാര്‍ഡ്‌ സൃഷ്ടിച്ചിരുന്നു.

ഈ വര്‍ഷം നമ്മുടെ മരം പദ്ധതിയില്‍ കേരളത്തിലെ പ്ലസ്‌ ടു മുതല്‍ കോളജ്‌ തലം വരെയുള്ള വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട്‌ കാമ്പസുകളില്‍ വൃക്ഷവത്ക്കരണം നടത്തും. സര്‍വ്വകലാശാല കാമ്പസുകള്‍, ഗവണ്‍മെന്‍റ് കോളേജുകള്‍, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വി.എച്ച്‌.എസ്‌.സി., പ്ലസ്‌ ടു വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലാണ്‌ തൈ നടുക.

നമ്മുടെ മരം പദ്ധതിയുടെ ഭാഗമായി ഇന്ന്‌ യൂണി വേഴ്സിറ്റി തലങ്ങളിലും ജില്ലാതലങ്ങളിലും എം.പി.മാര്‍, എം.എല്‍.എമാര്‍, മേയര്‍മാര്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റുമാര്‍ തുടങ്ങിയ ജനപ്രതിനിധികളും വൈസ്‌ ചാന്‍സലര്‍മാരും മറ്റ്‌ വകുപ്പു മേധാവികളും പങ്കെടുക്കുന്ന വിപുലമായ ഉദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌.

സാമൂഹ്യവനവത്ക്കരണത്തിന്‍റെ ഭാഗമായി ആഗോളതാപനം-മരമാണ്‌ മറുപടി എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തുന്ന നമ്മുടെ മരം പദ്ധതിക്ക്‌ ആവശ്യമായ 10 ലക്ഷത്തോടളം തൈകള്‍ വനം വകുപ്പിന്‍റെ സാമൂഹ്യവനവത്ക്കരണ വിഭാഗം സൗജന്യമായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിച്ചിട്ടുണ്ട്‌.

അക്കേഷ്യ പോലുള്ള വിദേശഇനങ്ങള്‍ ഒഴിവാക്കി മാവ്‌, തേക്ക്‌, പ്ലാവ്‌, ആഞ്ഞിലി, ബദാം, കമ്പകം, അശോകം, പുളി, കൊടുംപുളി, വേപ്പ്‌, വേങ്ങ, ചെമ്പകം, നെല്ലി, കൂവളം തുടങ്ങിയ നാടന്‍ വൃക്ഷത്തൈകളാണ്‌ നമ്മുടെ മരം പദ്ധതിയില്‍ നട്ടുപിടിപ്പിക്കുന്നത്‌.
കൂടുതല്‍
സര്‍‌വകലാശാല വാര്‍ത്ത
ലാലിനൊപ്പം വീണ്ടും മാജിക് നടത്തും - മുതുകാട്
സ്പീക്കര്‍ക്കും എം.പിക്കും കണ്ണിന് പരിക്കേറ്റു
റാസല്‍ഖൈമയില്‍ വാഹനാപകടം: മലയാളികള്‍ മരിച്ചു
സുരേന്ദ്രനെ സ്പെഷ്യല്‍ ബ്രാഞ്ച് ചോദ്യം ചെയ്തു
സ്വാശ്രയം: ആറ് കോളജുകളുമായി ധാരണ