മാക്ട ഫെഡറേഷനിലെ തര്‍ക്കം പരിഹരിക്കാന്‍ ദക്ഷിണേന്ത്യയിലെ സിനിമാ പ്രവര്‍ത്തകരുടെ സംഘടനയുടെ മധ്യസ്ഥതയില്‍ ഇന്ന് ചര്‍ച്ച നടക്കും.
ഇന്ന് വൈകുന്നേരം കൊച്ചിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയുടെയും ഇന്ത്യന്‍ ഫിലിം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍റെയും പ്രതിനിധികള്‍ പങ്കെടുക്കും. ഈ യോഗത്തിലേക്ക് മാക്ടയില്‍ നിന്നും രാജിവച്ചവര്‍ പങ്കെടുക്കില്ലെന്ന സൂചനയാണുള്ളത്.
മാക്ട നേതൃത്വത്തോട് വിയോജിപ്പുള്ളവരും രാജിവച്ചവരും ഇന്ന് പ്രത്യേകം യോഗം ചേരുന്നുണ്ട്. ഇവര്‍ ഭാവി പരിപാടികള്‍ തീരുമാനിക്കും. മധ്യസ്ഥ ശ്രമങ്ങള്‍ക്കായി എത്തിയിരിക്കുന്ന സംഘടനാ പ്രതിനിധികളുമായി സംസാരിക്കാന്‍ തയാറാണെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്. മാക്ട ഫെഡറേഷന്‍ ഭാരവാഹികള്‍ക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.
ഈയൊരു സാഹചര്യത്തില്‍ അനുരഞ്ജന ചര്‍ച്ചകള്‍ എത്രമാത്രം ഫലപ്രദമാകുമെന്ന് അറിയില്ല. മാക്ടയുമയി വിയോജിപ്പുള്ളവര്‍ക്ക് പിന്തുണയുമായി അമ്മയും രംഗത്ത് വന്നിട്ടുണ്ട്. ഇത് മാക്ട ഭാരവാഹികളെ ചൊടിപ്പിച്ചിട്ടുണ്ട്. തര്‍ക്കം തുടര്‍ന്നാല്‍ സിനിമാരംഗം സ്‌തംഭിക്കുമെന്നാണ് സൂചന.
യൂണിയന്‍ വിരുദ്ധരുടെ സിനിമാ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന സ്ഥിതിയിലേക്ക് മാക്ട പ്രവര്‍ത്തകര്‍ നീങ്ങിയേക്കും.
|