പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മാക്ട യോഗം തുടങ്ങി  Search similar articles
PTIPTI
മാക്ട ഫെഡറേഷന്‍റെ അടിയന്തര യോഗം കൊച്ചിയില്‍ തുടങ്ങി. മാക്ടയില്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച് ചെയ്യുന്നതിനാണ് അടിയന്തര യോഗം ചേരുന്നത്.

മാക്ട ഫെഡറേഷനിലെ ഭാരവാഹികളും 19 യൂണിയനുകളിലെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. മാക്ട അധ്യക്ഷന്‍ വിനയന്‍റെ ഏകാധിപത്യ പ്രവണതകളില്‍ പ്രതിഷേധിച്ച് സംവിധായകര്‍ കൂട്ടത്തോടെ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സംഘടനയില്‍ പ്രതിസന്ധി ഉടലെടുത്തത്.

കഴിഞ്ഞ ദിവസം രാജി വയ്ക്കുകയും പരസ്യപ്രസ്താവന നടത്തുകയും ചെയ്ത സംവിധായകര്‍ക്കെതിരെ അച്ചടക്ക നടപടി ഇന്നത്തെ യോഗം തീരുമാനിക്കുമെന്ന് കരുതുന്നു. വിനയന്‍ സംവിധായകന്‍ സിദ്ദിഖിനെ അധിക്ഷേപിച്ചു എന്ന് ആരോപിച്ചാണ് സംവിധായകര്‍ രാജിവച്ചത്. സംവിധായകരായ സിദ്ദിഖ്, ഫാസില്‍, ജോഷി, കമല്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയവര്‍ സംഘടനയില്‍ നിന്ന് രാജിവച്ചിട്ടുണ്ട്.

സംവിധായകന്‍ തുളസീദാസും നടന്‍ ദിലീപും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇപ്പോഴത്തെ പ്രതിസന്ധി ഉടലെടുത്തത്. ദിലീപ് അഡ്വാന്‍സ് വാങ്ങിയ ശേഷം തന്‍റെ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് പിന്‍‌മാറിയെന്നാണ് തുളസീദാസ് മാക്ടയ്ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് ദിലീപിനെ വിലക്കാനുള്ള തീരുമാനവുമായി മാക്ട മുന്നോട്ട് പോകുകയായിരുന്നു.

എന്നാല്‍, ചര്‍ച്ച ചെയ്ത് പരിഹരിക്കാമായിരുന്ന പ്രശ്നം വിനയന്‍ വഷളാക്കുകയായിരുന്നു എന്നാണ് ഒരു വിഭാഗം ആരോപിക്കുനത്. താര സംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ദിലീപിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
കൂടുതല്‍
കാര്‍ത്തിക തിരുനാള്‍ അന്തരിച്ചു
അടിസ്ഥാന സൌകര്യവികസനം അനിവാര്യം - വി.എസ്
തകര്‍ച്ചയ്ക്ക് കാരണം കോണ്‍ഗ്രസല്ല - ലീഗ്
സി.പി.ഐ ഓഫീസിന്‍റെ പട്ടയം റദ്ദാക്കി
ഉമ്മന്‍‌ചാണ്ടിയുടെ പ്രസ്താവന തെറ്റ് - സുധാകരന്‍
ഭരണം മാറുമെന്ന് ഓര്‍ക്കണം - വയലാര്‍ രവി