പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തീവണ്ടി തട്ടി യുവതിയുടെ കൈ അറ്റു  Search similar articles
കൊല്ലത്ത് തീവണ്ടി തട്ടി യുവതിയുടെ കൈ അറ്റു. കൊല്ലം പടപ്പക്കര സ്വദേശിനി ഫിഡില്‍ ഡോണ (21) ആണ് അപകടത്തില്‍പ്പെട്ടത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.

കൊല്ലാം ഫാത്തിമമാതാ കോളജിലെ ബി.സി.എ വിദ്യാര്‍ത്ഥിനിയായ ഫിഡില്‍ ഡോണ കോളജിലേക്ക് പോകാനായി പാളം മുറിച്ചു കടക്കുമ്പോള്‍ എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന ഇന്‍റര്‍സിറ്റി എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ട്രെയിനിലെ യാത്രക്കാരനായിരുന്ന ശാസ്താംകോട്ട സ്വദേശി രഘുവാണ് ഫിഡിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

25 മീറ്ററോളം ദൂരത്തില്‍ ട്രെയിനിന്‍റെ എഞ്ചിനില്‍ കുരുങ്ങിക്കിടന്ന ഫിഡിലിനെ ആശുപത്രിയിലെത്തിക്കാന്‍ റെയില്‍‌വേ അധികൃതരോ യാത്രക്കാരോ തയാറായില്ലെന്ന് രഘു ആരോപിക്കുന്നു.
കൂടുതല്‍
ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തും - മന്ത്രി
പാട്ടവ്യവസ്ഥ: സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
ബി.ജെ.പിയുടെ വഴിതടയല്‍ ഇന്ന്
ബംഗാള്‍ അരി ഇന്നുമുതല്‍ വിതരണം ചെയ്യും
നിവേദിത പി.ഹരന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും
വാഹനാപകടം: നാല് മരണം