പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സാഹിത്യ അക്കാദമി പുസ്തകങ്ങള്‍ ഇന്‍റര്‍നെറ്റില്‍  Search similar articles
കേരള സാഹിത്യ അക്കാദമിയുടെ വിപുലമായ ഗ്രന്ഥശേഖരം ഇനി മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാകും. പുസ്തകങ്ങള്‍ സംരക്ഷിക്കുന്നതിനായി നടത്തിയ ഡിജിറ്റലൈസേഷന്‍ പ്രക്രിയയാണ് ഇതിന് സഹായകരമായത്.

മലായാള ഭാഷ, സാഹിത്യം, കേരള സംസ്കാരം, ചരിത്രം എന്നീ വിഷയങ്ങളില്‍ മറ്റെങ്ങുമില്ലാത്ത അപൂര്‍വമായ ഒട്ടേറെ പുസ്തകങ്ങളുടെയും ആനുകാലികങ്ങളുടെയും കലവറയാണ് തൃശൂരിലെ കേരള സാഹിത്യ അക്കാദമിയുടെ ലൈബ്രറി. കാലപ്പഴക്കം മൂലം നശിച്ചു കൊണ്ടിരിക്കുന്ന ഇവ ആധുനിക സാങ്കേതിക വിദ്യയിലൂടെ സംരക്ഷിക്കുക എന്നതാണ് ഡിജിറ്റല്‍ ലൈബ്രറിയുടെ ലക്‍ഷ്യം.

കൊല്‍ക്കത്ത നാഷണല്‍ ലൈബ്രറിയാണ് ഇന്ത്യയില്‍ ഈ രംഗത്ത് ആദ്യ കാല്‍‌വയ്പ് നടത്തിയത്. സംസ്ഥാനതല സാഹിത്യ അക്കാദമി ലൈബ്രറികളില്‍ ആദ്യമായി ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നത് കേരള സാഹിത്യ അക്കാദമി ലൈബ്രറിയാണ്. ഇനി മുതല്‍ സാഹിത്യ ചക്രവാളം എന്ന് അക്കാദമി മാസികയുടെ ഇ-പതിപ്പും ഇന്‍റര്‍നെറ്റില്‍ ലഭ്യമാവും.

ഡിജിറ്റല്‍ ലൈബ്രറിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് സാംസ്കാരിക മന്ത്രി എം.എ ബേബി നിര്‍വ്വഹിക്കും. സാഹിത്യ അക്കാദമി പുരസ്കാര സമര്‍പ്പണവും മന്ത്രി നിര്‍വ്വഹിക്കും.
കൂടുതല്‍
മഹാശ്വേത ദേവി മൂലമ്പള്ളിയിലെത്തി
വ്യാജമരുന്ന് കഴിച്ച് ഒരാള്‍ മരിച്ചു
ലീഗ് ബന്ധത്തിന് പോറല്‍ ഏല്‍ക്കരുത് - വയലാര്‍ രവി
വാസ്കോണിന് തുടക്കമായി
കള്ളസ്വാമിമാര്‍ക്കെതിരെ കര്‍ശന നടപടി - പിണറായി
ബി.എ., ബി.എസ്‌.സി: ചോദ്യപേപ്പര്‍ മാറി