വിമാന വിവാദകേസില്‍ പ്രതിയായ കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ് ചെന്നൈ ആലന്തൂര്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. കേസില്‍ പി.ജെ ജോസഫ് കുറ്റപത്രം കൈപ്പറ്റി.
കേസില്‍ കോടതി അടുത്ത മാസം രണ്ടിന് വാദം കേള്‍ക്കും. അഭിഭാഷകനായ ആന്‍റണി രാജുവാണ് ജോസഫിന് വേണ്ടി കോടതിയില്‍ ഹാജരായത്. ഇരുപത്തഞ്ചോളം സാക്ഷികളുള്ള കേസില്‍ 22 സാക്ഷികളുടെ മൊഴിയും കുറ്റപത്രത്തോടൊപ്പമുണ്ട്. ചെന്നൈ പൊലീസ് കഴിഞ്ഞ മാര്‍ച്ച് 25നാണ് ആലന്തൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ഏപ്രില്‍ 29ന് നേരില്‍ ഹാജരായി കുറ്റപത്രം കൈപ്പറ്റാന്‍ കോടതി ജോസഫിനോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം കോടതിയില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് ജോസഫ് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുറ്റപത്രം നല്‍കുന്നത് ഈ മാസം ഇരുപതിലേക്ക് മാറ്റി.
എന്നാല്‍ 20ന് കാഞ്ചീപുരം ജില്ലയില്‍ അവധിയായതിനാല്‍ കേസ് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 354 തമിഴ്നാട് വനിതാ പീഡന നിരോധന നിയമം അനുസരിച്ചാണ് 98 പേജുകളുള്ള കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. 2004 ഓഗസ്റ്റ് മൂന്നിന് ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട കിങ്ഫിഷര്‍ വിമാനത്തില്‍ വച്ചാണ് യാത്രക്കാരിയായിരുന്ന ലക്ഷ്മി ഗോപകുമാറിനോട് ജോസഫ് അപമര്യാദയായി പെരുമാറിയത്.
|