പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
താന്‍ ഈശ്വരവിശ്വാസി - രാജഗോപാല്‍  Search similar articles
O. Rajagopal
KBJWD
താന്‍ ഒരു ഈശ്വര വിശ്വാസിയാണെന്നും അതിനാല്‍ ദൈവീക സ്വഭാവം കൂടുതലുള്ള ആള്‍ക്കാരെ ആദരിക്കുന്ന സ്വഭാവം തനിക്കുണ്ടെന്നും ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍ പറഞ്ഞു.

ആത്മീയ കേന്ദ്രങ്ങളില്‍ പോകുന്നതില്‍ നിന്ന്‌ തന്നെ ആര്‍ക്കും തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയില്‍ ബി.ജെ.പി സംസ്ഥാന സമിതി യോഗത്തിനെത്തിയ രാജഗോപാല്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. താന്‍ ആത്മീയ കേന്ദ്രങ്ങളില്‍ പോകുന്നുവെന്ന കാര്യം രഹസ്യമല്ല പരസ്യമാണ്.

തനിക്ക്‌ സ്വാമിമാരുമായി അവിഹിത ബന്ധമുണ്ടെന്ന്‌ ഡി.വൈ.എഫ്‌.ഐയുടെ ആരോപണത്തെ കുറിച്ച്‌ ഏതു തരത്തിലുള്ള അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സന്തോഷ്‌ മാധവന്‍ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ്‌ ബി.ജെ.പിയുടെ ആവശ്യമെന്നും രാജഗോപാല്‍ പറഞ്ഞു.

ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതിയോഗം സന്തോഷ് മാധവന്‍റെ അറസ്റ്റും അയാള്‍ക്ക് സര്‍ക്കാരുമായുള്ള ബന്ധത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍റെ മകന് സന്തോഷ് മാധവനുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു.

വിലക്കയറ്റം, സച്ചാര്‍, പാലൊളി കമ്മിറ്റി റിപ്പോര്‍ട്ടുകളും ഭക്‍ഷ്യ സുരക്ഷാ പദ്ധതിയും യോഗം ചര്‍ച്ച ചെയ്യും.
കൂടുതല്‍
ഭക്‍ഷ്യസുരക്ഷ: നിയമസഭ വിളിച്ച് ചേര്‍ക്കണം
ആള്‍ദൈവങ്ങളെ തടയാന്‍ നിയമഭേദഗതി
മുഖ്യമന്ത്രി ചെയര്‍മാനാകുന്നത് ശരിയല്ല - സി.പി.ഐ
പ്രവര്‍ത്തകരെ തല്ലിച്ചതച്ചു - ഉമ്മന്‍‌ചാണ്ടി
പൊലീസ് സ്റ്റേഷനുകള്‍ കമ്പ്യൂട്ടര്‍വത്ക്കരിക്കും
അമൃതാനന്ദമയിയുടെ സ്വത്തും അന്വേഷിക്കണം