ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍റെ വിവാഹത്തിന് തീയതിയും സമയവും നിശ്ചയിച്ചത് ശാന്തിതീരം ആശ്രമം ഉടമ സന്തോഷ് മാധവനാണെന്ന് ബി.ജെ.പി ആരോപിച്ചു.
കപട സന്യാസിമാരുടെ വീടുകളില്‍ നിത്യ സന്ദര്‍ശകരായ സി.പി.എം നേതാക്കന്മാരുടെയും അവരുടെ ഭാര്യമാരുടെയും പേര് വിവരങ്ങള്‍ ബി.ജെ.പി ഉടന്‍ പുറത്ത് വിടുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ധൈര്യമുണ്ടങ്കില്‍ ദേവസ്വം മന്ത്രി ഇവര്‍ക്കെതിരെ നടപടിയെടുക്കണം.
ആരൊക്കെയാണ് കപടസന്യാസിമാരെ സന്ദര്‍ശിക്കുന്നതെന്ന് ബി.ജെ.പിക്ക് വ്യക്തമായി അറിയാം. ഇവരുടെ വിവരങ്ങള്‍ അടുത്ത ദിവസം തന്നെ പുറത്ത് വിടും. എല്ലാ മാഫിയാ കേസുകളിലും ഈ കപട സന്യാസിമാരുണ്ട്. ഇവരുടെ പിറകേ നേതാക്കന്മാര്‍ പോകുന്നത് എന്തിനാണെന്നും രാധാകൃഷ്ണന്‍ ചോദിച്ചു.
സന്തോഷ് മാധവനും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള ബന്ധം സര്‍ക്കാര്‍ തന്നെ പുറത്ത് വിടണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
|