2007ലെ പത്മരാജന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ചെറുകഥയ്ക്കുള്ള പുരസ്കാരം ഷിഹാബുദീന്‍ പൊയ്ത്തുംകടവിന്‍റെ താജ്‌മഹലിലെ തടവുകാര്‍ എന്ന കഥയ്ക്ക് ലഭിച്ചു.
നല്ല സിനിമയ്ക്കുള്ള പുരസ്കാരം ബാബു തിരുവല്ല സംവിധാനം ചെയ്ത തനിയെ നേടി. അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ സമിതിയാണ് നല്ല ചിത്രം തെരെഞ്ഞെടുത്തത്. ഒറ്റപ്പെടലുകളുടെ ഭയവിഹ്വലതകളും ഉറ്റവരുടെ സ്നേഹ സാമീപ്യങ്ങളും ഹൃദയസ്പര്‍ശിയായി തനിയെയില്‍ ആവിഷ്ക്കരിച്ചിരിക്കുന്നതായി ജൂറി കണ്ടെത്തി.
മികച്ച ചിത്രത്തിനുള്ള സവിധായകന് 20,000 രൂപയും ഫലകവും തിരക്കഥ കൃത്തിന് പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. അനശ്വര പ്രണയത്തിന്‍റെ നിത്യ സ്മാരകമായ താജ്മഹലിന്‍റെ പശ്ചാത്തലത്തില്‍ ഒരു ദാമ്പത്യ ബന്ധത്തില്‍ വന്ന് ചേരുന്ന പ്രശ്നങ്ങള്‍ ഭംഗിയായി അവതരിപ്പിക്കാന്‍ ഷിഹാബുദീന് കഴിഞ്ഞതായി ജൂറി വിലയിരുത്തി.
10,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. പുരസ്കാരങ്ങള്‍ മെയ് 23ന് സമ്മാനിക്കും.
|