കള്ള സ്വാമിമാരെ ശക്തമായി നേരിടണമെന്ന് മന്ത്രി ജി.സുധാകരന്‍ ആവശ്യപ്പെട്ടു. കള്ള സ്വാമിമാരെ ബഹുമാനിക്കാന്‍ ഇവിടെ ആളുകളുണ്ട്. അതുകൊണ്ടാണ് ഇത്തരക്കാരുടെ എണ്ണം കൂടി വരുന്നതെന്നും മന്ത്രി പറഞ്ഞു.
കോട്ടയത്ത് സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്‍റെ പുസ്‌തക പ്രകാശനച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി സുധാകരന്‍. പൊലീസിലെ ഒരു വിഭാഗം വര്‍ഷങ്ങളായി കള്ള് കച്ചവടത്തിലും മറ്റും ഏര്‍പ്പെട്ടിരിക്കുകയാണ്. അധികാരത്തിന്‍റെ ഉന്നത സ്ഥാനങ്ങളില്‍ ഇരുന്നവരും ഇപ്പോള്‍ ഇരിക്കുന്നവരും സഹായിക്കുന്നത് കൊണ്ടാണ് എറണാകുളം കേന്ദ്രീകരിച്ച് കള്ളസ്വാമിമാര്‍ പ്രവര്‍ത്തിക്കുന്നത്.
എല്ലാ കള്ളന്മാരെ കുറിച്ചും അന്വേഷണം നടത്തണം. എറണാകുളത്തെ സൂക്ഷിക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. കള്ള സ്വാമിമാരൊക്കെ വന്നു കൂടണമെങ്കില്‍ അവിടെ ചില സാധ്യതകളുണ്ട്. ഈ കള്ളറാസ്കല്‍സൊക്കെ കള്ള രാഷ്ട്രീയമാണ് കളിക്കുന്നത്. ഇവനൊന്നും സ്വാമിയല്ല.
ഭദ്രാസന്നന്‍ എന്നൊക്കെ പേരുകളുമിട്ട് ആളുകളെ പറ്റിക്കുകയാണ്‍. ഇവരെയൊക്കെ ബഹുമാനിക്കാന്‍ ഇവിടെ ആളുണ്ട്. ഇത്തരം കള്ളസ്വാമിമാരുടെ ആസനത്തില്‍ കുന്തമല്ല, ഭീമസേനന്‍റെ ഗദ തന്നെ കയറ്റണം. കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റിയും ഐ.ടിയുമൊക്കെ വരുമ്പോള്‍ അവിടുത്തെ കള്ളസ്വാമിമാരുടെ 'ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയന്ത്രിക്കാന്‍ പൊലിസ് ശ്രദ്ധിക്കണം.
അതിനു പൊലിസ് ഇവിടെ എന്താണ് ചെയ്യുന്നത്. കള്ളസ്വാമിയുടെ വീട്ടില്‍ കൊണ്ടു പോയി ഒരുത്തന്‍ യൂണിഫോം മാറ്റിയിട്ടില്ലേ? വേറൊരു ഡി.വൈ.എസ്.പിയല്ലേ ഒരുത്തനെ നൂറ്റൊന്നു കഷ്ണമായി വെട്ടി നുറുക്കിയത്. ഈ നാട്ടില്‍ സാധാരണക്കാര്‍ സുരക്ഷിതനാണോയെന്നും മന്ത്രി ചോദിച്ചു.
നക്ഷത്ര വേശ്യാലയം പോലും നടത്തി അനധികൃതമായി പണം സമ്പാദിക്കുന്നവരാണ് ഒരു വിഭാഗം പൊലിസുകാര്‍. ഇതൊന്നും ഒരു പാര്‍ട്ടിയുടെയോ ഭരിക്കുന്നവരുടെയോ കുഴപ്പമല്ല. ആരു ഭരിച്ചാലും ഇതൊക്കെയാണ് സ്ഥിതിയെന്നും മന്ത്രി പറഞ്ഞു.
|