പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മന്ത്രിയുടേത് തെരുവിന്‍റെ ഭാഷ - ഭദ്രാനന്ദ സ്വാമി  Search similar articles
സ്വാമിമാര്‍ക്കെതിരെ മന്ത്രി സുധാകരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ തെരുവിന്‍റെ ഭാഷയാണെന്ന് ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ സ്വാമി പറഞ്ഞു.

സ്വാമിമാര്‍ക്കെതിരെയുള്ള മന്ത്രിയുടെ നിലപാടിനെ സംഘടിതമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ഒരു വാര്‍ത്താ ചാനലിനോട് സംസാരിക്കുകയായിരുന്നു സ്വാമി. കപട സ്വാമിമാരെ കുറിച്ച് മംഗളം ദിനപത്രം പ്രസിദ്ധീകരിച്ച പരമ്പരയിലൂടെയാണ് ഹിമവല്‍ സ്വാമി വാര്‍ത്തകളില്‍ നിറഞ്ഞത്.

തന്നെക്കുറിച്ച് വസ്തുതാവിരുദ്ധങ്ങളായ കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ച് സ്വാമി മംഗളം ഓഫീസിലെത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഹിമവല്‍ സ്വാമി കള്ളസ്വാമിയാണെന്നും സ്വാമിമാരെ തുണിയുടിപ്പിക്കുമെന്നും മന്ത്രി സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മന്ത്രി സുധാകരന്‍റെ ഭാഷ ശരിയല്ല. മന്ത്രി തന്‍റെ അറിവിന്‍റെ കമ്പോസ്റ്റ് കുഴി ആദ്യം അടിച്ച് വൃത്തിയാക്കണം. ഇനി സുധാകരന്‍ തെരെഞ്ഞെടുപ്പില്‍ നിന്നാല്‍ ജയിക്കില്ല. നന്മ ചെയ്ത് ഇനിയെങ്കിലും നന്നാകാന്‍ മന്ത്രി ശ്രദ്ധിക്കണമെന്നും സ്വാമി പറഞ്ഞു.

മന്ത്രി സുധാകരന്‍റെ നിര്‍ദ്ദേശപ്രകാരം സ്വാമിമാരെ തുണിയുടിപ്പിക്കാനായി തയ്യല്‍ക്കട തുടങ്ങുമെന്നും ഹിമവല്‍ സ്വാമി പറഞ്ഞു.
കൂടുതല്‍
സ്ഥലം‌മാറ്റല്‍ നടപടി പിന്‍‌വലിക്കണം - കെ.ജി.എം.ഒ.എ
കരുണാകരനെ അംഗീകരിക്കില്ല - മുരളീധരന്‍
കരുണാകരനുമായി ചര്‍ച്ച നടത്തി
മഹേശ്വര ഭദ്രാനന്ദ സ്വാമി കീഴടങ്ങി
ഭക്‍ഷ്യസുരക്ഷയ്ക്ക് തടസ്സം പണം - മുല്ലക്കര
കുരുവിള: കേസിന് അടിസ്ഥാനമില്ലെന്ന്