പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കരുണാകരനെ അംഗീകരിക്കില്ല - മുരളീധരന്‍  Search similar articles
K. Muraleedharan
KBJWD
കെ. കരുണാകരന്‍ മടങ്ങി ചെന്നതുകൊണ്ട്‌ കോണ്‍ഗ്രസിനു യാതൊരു നേട്ടവുമുണ്ടാകില്ലെന്ന്‌ എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ കെ. മുരളീധരന്‍ പറഞ്ഞു.

കരുണാകരന്‍ ശക്‌തനായിരുന്ന കാലത്ത്‌ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാതിരുന്ന ദേശീയ നേതൃത്വം ദുര്‍ബലനായ കരുണാകരനെ അംഗീകരിക്കുമെന്ന്‌ കരുതുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരുണാകരന്‍റെ കോണ്‍ഗ്രസിലേക്കുള്ള മടങ്ങിപ്പോക്കോടെ എന്‍.സി.പിയെ കേരള രാഷ്ട്രീയത്തില്‍ നിന്നും തുടച്ച് നീക്കാമെന്ന് പല കോണ്‍ഗ്രസ് നേതാക്കളും കരുതിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ മാസം നടന്ന് എന്‍.സി.പിയുടെ തൃശൂര്‍ സമ്മേളനത്തോടെ കരുണാകരന്‍ ഇല്ലെങ്കിലും എന്‍.സി.പിക്ക് ഒന്നും സംഭവിക്കില്ലെന്ന് തെളിഞ്ഞു.

കരുണാകരന്‍ ചെന്നാല്‍ കോണ്‍ഗ്രസിന് തലവേദന ഉണ്ടാകുമെന്ന് താന്‍ പ്രവചിച്ച കാര്യം സത്യമായിരിക്കുകയാണ്. കരുണാകരനു പിന്നില്‍ അണികളില്ലെന്ന സത്യം കോണ്‍ഗ്രസ്‌ നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
കൂടുതല്‍
കരുണാകരനുമായി ചര്‍ച്ച നടത്തി
മഹേശ്വര ഭദ്രാനന്ദ സ്വാമി കീഴടങ്ങി
ഭക്‍ഷ്യസുരക്ഷയ്ക്ക് തടസ്സം പണം - മുല്ലക്കര
കുരുവിള: കേസിന് അടിസ്ഥാനമില്ലെന്ന്
വാഹനാപകടം: ഒരു മരണം
അഭയ: അറസ്റ്റിന് മതിയായ തെളിവില്ല