മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനെ കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തി.
കോണ്‍ഗ്രസിലേക്ക് കരുണാകരനൊപ്പം മടങ്ങിവന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന പരാതി പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് കൂടിക്കാഴ്ച. കൂടിക്കാഴ്ച അര മണിക്കൂര്‍ നീണ്ട് നിന്നു. കരുണാകരനോടൊപ്പം തിരിച്ചു വന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ലോക്സഭാ സീറ്റ് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന പ്രചരണങ്ങളൊന്നും ശരിയല്ല. ഒരു വര്‍ഷത്തിന് ശേഷം മാത്രമേ ഇക്കാര്യങ്ങളെ കുറിച്ച് തീരുമാനിക്കേണ്ടതുള്ളൂ. കോണ്‍ഗ്രസിന്‍റെ താഴെ തലത്തിലേക്കുള്ള പുന സംവിധാനം ഉണ്ടാക്കിയിട്ടില്ല. അതിനാല്‍ കരുണാകരനോപ്പം തിരിച്ചു വന്നവര്‍ക്ക് ഇതുവരെ സ്ഥാനമാനങ്ങളൊന്നും നല്‍കിയിട്ടില്ല.
ഇതിന് മാന്യമായ പരിഹാരം ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിന്‍റെ താഴെതട്ടിലേക്കുള്ള പ്രവര്‍ത്തന രംഗത്തേയ്ക്ക് വരുമ്പോള്‍ തനിക്കൊപ്പം പാര്‍ട്ടിയില്‍ തിരിച്ചെത്തിയവരെ മാറ്റി നിര്‍ത്തിയിരിക്കുന്നുവെന്ന തോന്നല്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് കരുണാകരന്‍ പറഞ്ഞു.
ഭിന്നിച്ച നിന്ന കോണ്‍ഗ്രസിനേക്കാള്‍ ശക്തി താന്‍ തിരിച്ചുവന്നതിന് ശേഷമുള്ള കോണ്‍ഗ്രസിനുണ്ട്. ഇപ്പോള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നല്ല വിജയം നേടാനായി. ഇത് ഭിന്നിച്ച് നിന്നതിനേക്കാള്‍ യോജിച്ച കോണ്‍ഗ്രസിനാണ് ശക്തി എന്ന് തെളിയിക്കുന്നതാണെന്നും കരുണാകരന്‍ പറഞ്ഞു.
ഉപാധികളൊന്നും ഇല്ലാതെയാണ് താനും കൂട്ടരും തിരിച്ചു വന്നത്. താഴെ തട്ടിലുള്ളവര്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കിയാല്‍ മാത്രമേ അവര്‍ക്ക് പ്രവര്‍ത്തനമേഖലയില്‍ കൂടുതല്‍ സജീവമാകാന്‍ സാധിക്കൂ. അതിന് അനുസരിച്ചുള്ള തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്‍റെ ആദ്യഘട്ട ചര്‍ച്ചയാണ് നടന്നതെന്നും കരുണാകരന്‍ വ്യക്തമാക്കി.
അന്തിമ തീരുമാനം തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഉണ്ടാകുമെന്നും എറ്റുമുട്ടലിന്‍റെ സമീപനമല്ല, ഒന്നിച്ചു നിന്നുകൊണ്ട് മുന്നോട്ട് പോവുക എന്ന സമീപനമാണ് തങ്ങള്‍ക്കുള്ളതെന്നും കരുണാകരന്‍ പറഞ്ഞു.
|