പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മഹേശ്വര ഭദ്രാനന്ദ സ്വാമി കീഴടങ്ങി  Search similar articles
കൊച്ചി കേന്ദ്രീകരിച്ച ഹൈടെക് ആത്മീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ സ്വാമി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

ഏറെ ദിവസങ്ങളായി സ്വാമിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്ന പൊലീസ്‌ കീഴടങ്ങണമെന്ന്‌ ആവശ്യപ്പെടുകയായിരുന്നു. കപട സന്യാസിമാരെ കുറിച്ച് പരമ്പര പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതിന്‍റെ പേരില്‍ ഇയാള്‍ മംഗളം പത്രത്തിന്‍റെ ഓഫീസിലെത്തി ഭീഷണി മുഴക്കിയതായി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി കിട്ടിയിരുന്നു.

ഈ സാഹചര്യത്തിലാണ് സ്വാമിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്. രാവിലെ പത്ത് മണിയോടെയാണ് എറണാകുളം സെന്‍‌ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഭദ്രാനന്ദ സ്വാമി ഹാജരായത്. തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നും ഇദ്ദേഹത്തിന് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

മംഗളം ഓഫീസില്‍ അതിക്രമിച്ച് കയറി താന്‍ ജീവനക്കാരെ ഭീഷണിപെടുത്തിയെന്ന് പറയുന്നത് അസത്യമാണ്. മംഗളം പത്രക്കാര്‍ തന്നെ വിളിച്ചു വരുത്തി കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിച്ചപ്പോഴാണ് സംഭവങ്ങള്‍ ഉണ്ടായതെന്നും സ്വാമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിയമപരമല്ലാത്ത ഒരു കാര്യങ്ങളും താന്‍ ചെയ്യുന്നില്ല.

ആത്മീയ പ്രവര്‍ത്തനമാണ് തന്‍റെ ലക്‍ഷ്യമെന്നും സ്വാമി പറഞ്ഞു. വ്യക്തിവൈരാഗ്യമുള്ളവര്‍ നടത്തുന്ന കാര്യങ്ങളുടെ ഭാഗമായാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. മംഗളം പത്രത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന തരത്തിലുള്ള ഒരു കാര്യവും സത്യമല്ല. താന്‍ നിഷ്കളങ്കനാണെന്നും തനിക്കെതിരെ ആരോപണങ്ങള്‍ മാത്രമാണ് ഉന്നയിച്ചിരിക്കുന്നതെന്നും സ്വാമി പറഞ്ഞു.
കൂടുതല്‍
ഭക്‍ഷ്യസുരക്ഷയ്ക്ക് തടസ്സം പണം - മുല്ലക്കര
കുരുവിള: കേസിന് അടിസ്ഥാനമില്ലെന്ന്
വാഹനാപകടം: ഒരു മരണം
അഭയ: അറസ്റ്റിന് മതിയായ തെളിവില്ല
അഭയ: അറസ്റ്റ് ഉടനെന്ന് സൂചന
ഹെണ്ട്രി ഓസ്റ്റിന്‍ അന്തരിച്ചു