പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഭക്‍ഷ്യസുരക്ഷയ്ക്ക് തടസ്സം പണം - മുല്ലക്കര  Search similar articles
Mullakkara Rathnakaran
KBJWD
ഭക്‍ഷ്യ സുരക്ഷാ പദ്ധതിയെ കുറിച്ചുള്ള തര്‍ക്കം ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ ആവശ്യപ്പെട്ടു.

പണം ഇല്ലാത്തതാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള ഏക തടസ്സമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുല്ലക്കര രത്നാകരന്‍. ഭക്‍ഷ്യ സുരക്ഷാ പദ്ധതിയുടെ ചെയര്‍മാന്‍ സംബന്ധിച്ച് യാതൊരു തര്‍ക്കവുമില്ല.

വി.എസ് അച്യുതാനന്ദനെ പോലെയുള്ള മുതിര്‍ന്ന നേതാവ് സമിതിയുടെ ചെയര്‍മാനായി വരുന്നതില്‍ സി.പി.ഐക്കോ കൃഷിവകുപ്പിനോ എതിര്‍പ്പില്ല. പദ്ധതി നടപ്പാക്കുന്നതില്‍ സി.പി.ഐ ശകുനം മുടക്കികളും പാരകളുമാണെന്ന സി.പി.എം നേതാവ് ജയരാജന്‍റെ പ്രസ്താവന ശരിയായ പ്രവണതയല്ല.

കൃഷി വകുപ്പിന്‍റെ ഏതെങ്കിലും പദ്ധതികള്‍ നടപ്പാക്കുന്നതിന് വകുപ്പ് തടസം നില്‍ക്കുന്നുണ്ടെങ്കില്‍ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് അത് പരിശോധിക്കാം. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി നെല്‍ വയല്‍ സംരക്ഷണ ബില്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനമാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കൂടുതല്‍
കുരുവിള: കേസിന് അടിസ്ഥാനമില്ലെന്ന്
വാഹനാപകടം: ഒരു മരണം
അഭയ: അറസ്റ്റിന് മതിയായ തെളിവില്ല
അഭയ: അറസ്റ്റ് ഉടനെന്ന് സൂചന
ഹെണ്ട്രി ഓസ്റ്റിന്‍ അന്തരിച്ചു
സര്‍വകലാശാല വാര്‍ത്തകള്‍