പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കുരുവിള: കേസിന് അടിസ്ഥാനമില്ലെന്ന്  Search similar articles
T.U Kuruvila
KBJWD
മുന്‍ മന്ത്രി ടി.യു കുരുവിളയും മക്കളും ഉള്‍പ്പെട്ട രാജകുമാരി ഭൂമിയിടപാട് കേസ് അടിസ്ഥാനമില്ലാത്തതാണെന്ന് പൊലീസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ട് പൊലീസ് എറണാകുളം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ചു. കൊച്ചി സിറ്റി പൊലീസ് അസിസ്റ്റന്‍റ് കമ്മിഷണര്‍ വര്‍ഗ്ഗീസാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വ്യവസായി കെ.ജി എബ്രഹാം ഫയല്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് പൊലീസ് കേസെടുത്തത്.

ടി.യു. കുരുവിള, മക്കളായ എല്‍ദോ കുരുവിള, രേഖാ തോമസ്, രേണു പവന്‍, മരുമകന്‍ എന്നിവരാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്നത്. രാജകുമാരി വില്ലേജിലെ 50.52 ഏക്കര്‍ ഭൂമി ഹോട്ടല്‍ നിര്‍മ്മാണത്തിന് അനുയോജ്യമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 6.7 കോടി രൂപ മുന്‍‌കൂറായി കൈപ്പറ്റിയ ശേഷം ഭൂമിയോ തുകയോ മടക്കി നല്‍കാതെ കബളിപ്പിച്ചുവെന്നാണ് കെ.ജി എബ്രഹാമിന്‍റെ ആരോപണം.

എന്നാല്‍ രാജകുമാരിയിലെ ഭൂമി നേരില്‍ കണ്ടതിന് ശേഷമാണ് പരാതിക്കാരനായ കെ.ജി എബ്രഹാം 2007 മാര്‍ച്ചില്‍ കരാറില്‍ ഏര്‍പ്പെട്ടതെന്നും ഹോട്ടല്‍ നിര്‍മ്മാണത്തിന് ഭൂമി അനുയോജ്യമാണെന്ന് പ്രതികള്‍ പറഞ്ഞിരുന്നില്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞെന്ന് പൊലീസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനാല്‍ ഈ കേസ് അടിസ്ഥാനമില്ലാത്തതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഭൂമി സംബന്ധമായ സാമ്പത്തിക ഇടപാടായതിനാല്‍ സംഭവത്തിന് ക്രിമിനല്‍ സ്വഭാവമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിനാമി ഇടപാടെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും ഈ മാസം എട്ടിന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് പരിഗണിച്ച കോടതി പരാതിക്കാരനായ കെ.ജി എബ്രഹാമിന് നോട്ടീസ് അയച്ചിട്ടുണ്ട്.
കൂടുതല്‍
വാഹനാപകടം: ഒരു മരണം
അഭയ: അറസ്റ്റിന് മതിയായ തെളിവില്ല
അഭയ: അറസ്റ്റ് ഉടനെന്ന് സൂചന
ഹെണ്ട്രി ഓസ്റ്റിന്‍ അന്തരിച്ചു
സര്‍വകലാശാല വാര്‍ത്തകള്‍
ഹയര്‍ സെക്കന്‍ഡറി ഫലം