പത്തനംതിട്ട ജില്ലയിലെ കുമ്പഴയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കൊട്ടാരക്കര സ്വദേശി മിഥുന്‍ (16) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ അഞ്ചരമണിയോടെ കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസും പാല്‍ വിതരണത്തിന് പോയ ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിലെ യാത്രക്കാരനായിരുന്ന മിഥുന്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന ഉണ്ണി, മുഹമ്മദ് ഷാഫി എന്നിവര്‍ക്ക് പരിക്കേറ്റു.
ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മിഥുനിന്‍റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ വിട്ടുകൊടുക്കും.
|