എംഡി/എംഎസ് ആന്‍ഡ് പിജി ഡിപ്ലോമ ഇന്‍ മെഡിസിന്‍ പരീക്ഷ
കേരള സര്‍വകലാശാല മേയ് 29 ന് തുടങ്ങുന്ന എംഡി/എംഎ പരീക്ഷക്കും മേയ് 30 നു തുടങ്ങുന്ന പിജി ഡിപ്ലോമ പരീക്ഷക്കും പിഴയില്ലാതെ മേയ് 21 ന്(50 രൂപ പിഴയോടു കൂടി മെയ് 23)വരെ അപേക്ഷിക്കാം
എന്‍ജിനീയറിംഗ്(റഗുലര്‍) കോളേജ് മാറ്റത്തിന് അപേക്ഷിക്കം
കേരളത്തിലെ ഇതര എന്‍ജിനീയറിംഗ് കോളേജുകളില്‍ ഒന്നും രണ്ടും വര്‍ഷാംദ്ധ പൂര്‍ത്തിയാക്കി മൂന്നാം സെമസ്റ്ററിലേക്ക് ക്ലാസ് കയറ്റത്തിന് അര്‍ഹതയുള്ള റഗുലര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് കേരള സര്‍വകലാശാലയില്‍ അംഗീകാരമുള്ള എന്‍ജിനീയറിംഗ് കോളേജുകളില്‍ 2008-2009 അദ്ധ്യയന വര്‍ഷം മൂന്നാം വര്‍ഷാംദ്ധത്തില്‍ കോളേജ് മാറ്റം വഴി ചേര്‍ന്നു പഠിക്കാന്‍ അപേക്ഷ ക്ഷണിച്ചു.
ഒരു കോളേജില്‍ നിന്നു മറ്റൊരു കോളേജിലേക്ക് മാറ്റം ലഭിക്കാന്‍ അവ രണ്ടും ഒരേ ഗണത്തിലും ഫീസ് വ്യവസ്ഥയിലുമുള്ള കോളേജുകളായിരിക്കണം. വെള്ളക്കടലാസിലുള്ള അപേക്ഷയോടൊപ്പം 2007 ലെ പ്രവേശനപ്പരീക്ഷയുടെ റാങ്ക് സര്‍ട്ടിഫിക്കറ്റിന്‍റെ സാക്‍ഷ്യപ്പെടുത്തിയ പകര്‍പ്പും പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ ജാതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റും നല്‍കണം.
സര്‍വകലാശാലയില്‍ നിന്നോ വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കുന്ന പ്രഫോര്‍മയും പൂരിപ്പിച്ച് അപേക്ഷയോടൊപ്പം നല്‍കണം. അപേക്ഷ പ്രോസസിംഗ് ഫീസിനുള്ള 100 രൂപയുടെ യൂണിവേഴ്സിറ്റി ഫീസ് അടച്ച രസീതിയോടൊപ്പം ഇപ്പോള്‍ പഠിക്കുന്ന കോളേജ് പ്രിന്‍സിപ്പാളിന്‍റെ ശുപാര്‍ശയോടെ രജിസ്‌ട്രാര്‍, യൂണിവേഴ്സിറ്റി ഓഫ് കേരള, തിരുവനന്തപുരം 695 034 എന്ന വിലാസത്തില്‍ ജൂണ്‍ 30 വരെ അപേക്ഷിക്കാം.
കാര്യവട്ടം കാമ്പസില്‍ മഴക്കാലപൂര്‍വ ശുചീകരണ യജ്ഞം
കേരള സര്‍ക്കാര്‍ രൂപം നല്‍കിയ മഴക്കാല പൂര്‍വ ശുചീകരണ പരിപാടിയുടെ ഭാഗമായി കാര്യവട്ടം കാമ്പസില്‍ സംഘടിപ്പിക്കുന്ന ശുചീകരണ യജ്ഞം മേയ് 16 ന് രാവിലെ 9.30 ന് വൈസ് ചാന്‍സലര്‍ ഡോക്ടര്‍ എംകെ രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.
|