കുട്ടനാട്ടിലേയും ഇടുക്കിയിലേയും കര്‍ഷകര്‍ നേരിടുന്ന ദുരിതങ്ങള്‍ പരിഹരിച്ച് കാര്‍ഷിക മേഖല പുനരുദ്ധരിക്കുന്നതിന് ഡോ.സ്വാമിനാഥന്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിനും കൃഷിമന്ത്രി ശരത് പവാറിനും അയച്ച കത്തിലാണ് മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്. സംസ്ഥാനത്തെ പ്രധാന നെല്ല് ഉത്പാദന കേന്ദ്രമായ കുട്ടനാടിനായുള്ള ശുപാര്‍ശ സമര്‍പ്പിച്ചിട്ട് ഒരു വര്‍ഷത്തോളമായിയെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്..
കുട്ടനാട്ടിലെ കാര്‍ഷിക പ്രതിസന്ധി സംസ്ഥാനത്തെ ഭക്‍ഷ്യ സുരക്ഷയെപ്പോലും ബാധിക്കുന്നതരത്തില്‍ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ഇനിയും വൈകിയാല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കും. കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനം സമര്‍പ്പിച്ച പദ്ധതികള്‍ വൈകാതെ അംഗീകരിക്കണം.
ഇടുക്കി ജില്ലയ്ക്കായി കമ്മിറ്റി ഈയിടെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തുടര്‍നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. റിപ്പോര്‍ട്ട് അംഗീകരിച്ച് നടപ്പാക്കുന്നതിനുള്ള ഫണ്ട് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
|