കേരളത്തിലെ 90 ശതമാനം സ്വാമിമാരും കള്ളന്മാരാണെന്ന് ദേവസ്വം മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. എല്ലാവരേയും ജയിലിലടയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട്ടെ ഓമല്ലൂരില്‍ മാധ്യമപ്രവര്‍ത്തകരാട് സംസാരിക്കുകയായിരുന്നു ജി.സുധാകരന്‍. സ്വാമിമാരെയെല്ലാം തുണിയുടുപ്പിക്കണം. ഇവരെല്ലാം മര്യാദയ്ക്ക് കഴിയണം. ദേവസ്വം ബോര്‍ഡിന്‍റെ ഭരണ കാര്യങ്ങളിലും ശബരിമലയിലെ ദൈനംദിന കാര്യങ്ങളിലും കോടതി അനാവശ്യമായി ഇടപെടുകയാണ്.
ഇതിന് ഉദാഹരണമാണ് ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ നിയമനവും ദേവസ്വം കണക്കുകളില്‍ കോടതി കൈ കടത്തിയതുമെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാരിനെ മറികടക്കുന്ന നിലപാടാണ് കോടതി എടുക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
|