പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഭക്‍ഷ്യ പ്രതിസന്ധിക്ക് കാരണം കേന്ദ്രം - പിണറായി  Search similar articles
Pinarayi Vijayan
KBJWD
വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുനസ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി.

കേരളത്തിന് ഇപ്പോഴുള്ള ഭക്‍ഷ്യ പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിന്‍റെ വികലമായ നയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ സി.പി.എം നടത്തിയ ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വിലക്കയറ്റം ഉണ്ടാക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.

ഭക്‍ഷ്യ ധാന്യങ്ങള്‍ പൂഴ്ത്തിവയ്ക്കുന്ന കുത്തകകളെ സഹായിക്കുന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ റേഷന്‍ വിഹിതം വെട്ടിക്കുറച്ച നടപടി നീതീകരിക്കാനാവില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര നയങ്ങള്‍ക്കെതിരെ സി.പി.എം സംസ്ഥാന വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉപരോധിച്ചു.

പാലക്കാട് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും കൊച്ചിയില്‍ എം.എം ലോറന്‍സും ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് ജില്ലാ സെക്രട്ടറി കടകം‌പള്ളി സുരേന്ദ്രന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു.
കൂടുതല്‍
ഭക്‍ഷ്യസുരക്ഷ സി.പി.ഐ അട്ടിമറിക്കുന്നു - ജയരാജന്‍
തട്ടിക്കൊണ്ടുപോയ യുവാവിനെ മോചിപ്പിച്ചു
എ.എസ്.ഐയെ കൊല്ലാന്‍ ശ്രമം
പണിമുടക്ക്: രോഗികള്‍ വലഞ്ഞു
ഭക്‍ഷ്യസുരക്ഷ: വെളിയം മുഖ്യനെതിരെ
കണിച്ചുകുളങ്ങര: ഒമ്പത് പേര്‍ കുറ്റക്കാര്‍