പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഭക്‍ഷ്യസുരക്ഷ സി.പി.ഐ അട്ടിമറിക്കുന്നു - ജയരാജന്‍  Search similar articles
ഭക്‍ഷ്യ സുരക്ഷാ പദ്ധതി അട്ടിമറിക്കാനാണ് സി.പി.ഐ ശ്രമിക്കുന്നതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍ ആരോപിച്ചു.

പദ്ധതിക്ക് ഹാനികരമായ നിലപാടാണ് സി.പി.ഐ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിലക്കയറ്റത്തിനെതിരെ സി.പി.എം സംഘടിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് ഉദ്ഘാടനം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജന്‍. സി.പി.ഐക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ജയരാജന്‍ നടത്തിയത്.

എല്ലാത്തിനെയും എതിര്‍ക്കുന്നത് പോലെ ഭക്‍ഷ്യ സുരക്ഷാ പദ്ധതിക്കും പാരവയ്ക്കുന്ന നിലപാടാണ് സി.പി.ഐ സ്വീകരിച്ചത്. പദ്ധതിക്ക് ഹാനികരമായ നിലപാടാണ് സി.പി.ഐയുടേത്. എല്ലാ വകുപ്പുകളെയും ക്രോഡീകരിച്ച് പദ്ധതി നടപ്പാക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. ഭരിക്കുന്നത് ഒരു ഐക്യമുന്നണി സര്‍ക്കാരാണെന്ന് എല്ലാവരും ഓര്‍മ്മിക്കണം.

സര്‍ക്കാരിന്‍റെ മേധാവി മുഖ്യമന്ത്രിയാണ്. അതിനാല്‍ അദ്ദേഹം എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാ ഘടകകക്ഷികളും അംഗീകരിക്കണമെന്നും ജയരാജ് പറഞ്ഞു.
കൂടുതല്‍
തട്ടിക്കൊണ്ടുപോയ യുവാവിനെ മോചിപ്പിച്ചു
എ.എസ്.ഐയെ കൊല്ലാന്‍ ശ്രമം
പണിമുടക്ക്: രോഗികള്‍ വലഞ്ഞു
ഭക്‍ഷ്യസുരക്ഷ: വെളിയം മുഖ്യനെതിരെ
കണിച്ചുകുളങ്ങര: ഒമ്പത് പേര്‍ കുറ്റക്കാര്‍
സേ പരീക്ഷ ജൂണ്‍ 16 മുതല്‍