കോഴിക്കോട്ടെ ഫാറൂഖില്‍ മണല്‍ കടത്തുന്നത് തടയാന്‍ ശ്രമിച്ച എ.എസ്.ഐയെ ലോറി ഇടിച്ചു കൊല്ലാന്‍ ശ്രമിച്ചതായി പരാതി. പരിക്കേറ്റ എ.എസ്.ഐ ദാമോദരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അനധികൃതമായി മണല്‍ കടത്താന്‍ ശ്രമിച്ച ലോറി ഫാറൂഖിലെ കരിമണ്‍തുരുത്തിയില്‍ വച്ച് പൊലീസ് തടയുകയായിരുന്നു. മണല്‍ ലോറി പൊലീസ് സ്റ്റേഷനിലേക്ക് തിരിക്കാന്‍ ആവശ്യപ്പെട്ട എ.എസ്.ഐ ദാമോദരന് നേരെ ലോറി കയറ്റുകയായിരുന്നു. ഇടിയേറ്റ ദാമോദരന്‍ തെറിച്ച് വീഴുകയായിരുന്നു.
സംഭവത്തില്‍ കെ.എല്‍ 11 കെ 3168 എന്ന ലോറി കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ പന്തീരാങ്കാവ് സ്വദേശി നിജാസിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
|