പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പണിമുടക്ക്: രോഗികള്‍ വലഞ്ഞു  Search similar articles
ഡോക്ടര്‍മാരുടെ സൂചന പണിമുടക്ക് സംസ്ഥാനത്ത് ആശുപത്രികളെ കാര്യമായി ബാധിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തെയാണ് സമരം പൂര്‍ണമായി ബാധിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് രണ്ടായിരത്തോളം ഡോക്ടര്‍മാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. താലൂക്ക് ആശുപത്രികളിലും ജനറല്‍ ആശുപത്രികളിലും ചികിത്സ കിട്ടാതെ രോഗികള്‍ വലഞ്ഞു. അതേ സമയം അത്യാഹിത വിഭാഗങ്ങളെ സമരം കാര്യമായി ബാധിച്ചിട്ടില്ല. പല ചില ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഒപ്പ് രേഖപ്പെടുത്താതെ ജോലി ചെയ്യുന്നുണ്ട്.

സമരമാണെന്ന് അറിയാതെ ആശുപത്രികളില്‍ എത്തിയ പല രോഗികളും ചികിത്സ കിട്ടാതെ മടങ്ങി. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ തിരുവനന്തപുരം ജില്ലയിലെ മിക്ക ആശുപത്രികളിലും പരിശോധന നടത്തുന്നുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന.

സമരം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ എത്രമാത്രം ബാധിച്ചുവെന്ന് അറിയുന്നതിനാണിത്. ഡോക്ടര്‍മാരുടെ സമരം മലബാര്‍ മേഖലയിലും പൂര്‍ണമാണ്. മെഡിക്കള്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തിയത്. 2006 ല്‍ നടപ്പാക്കിയ ശമ്പളപരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന ഡോക്‌ടര്‍മാരുടെ ഏറെക്കാലമായുള്ള ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌ സമരം.

സൂചനാപണിമുടക്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ചട്ടപ്പടി സമരവുമായി മുന്നോട്ട്‌ പോകാനാണ്‌ ഡോക്‌ടര്‍മാരുടെ സംഘടനയുടെ തീരുമാനം.
കൂടുതല്‍
ഭക്‍ഷ്യസുരക്ഷ: വെളിയം മുഖ്യനെതിരെ
കണിച്ചുകുളങ്ങര: ഒമ്പത് പേര്‍ കുറ്റക്കാര്‍
സേ പരീക്ഷ ജൂണ്‍ 16 മുതല്‍
പിന്നോക്ക സ്കൂളുകളും നില മെച്ചപ്പെടുത്തി
62 സ്കൂളുകളില്‍ നൂറ് മേനി
ഹയര്‍‌സെക്കന്‍ററി ഫലം പ്രസിദ്ധീകരിച്ചു