പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഭക്‍ഷ്യസുരക്ഷ: വെളിയം മുഖ്യനെതിരെ  Search similar articles
Veliyam Bhargavan
KBJWD
ഭക്‍ഷ്യ സുരക്ഷാ പദ്ധതിക്ക് മറ്റ് വകുപ്പുകളില്‍ നിന്നും നയാപൈസ തരില്ലെന്ന് മുഖ്യമന്ത്രിയും പിണറായി വിജയനും ഇടതുമുന്നണി യോഗത്തില്‍ പറഞ്ഞുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ അറിയിച്ചു.

കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി, ഭക്‍ഷ്യം എന്നീ വകുപ്പുകളുടെ പണം ഉപയോഗിച്ച് ഭക്‍ഷ്യ സുരക്ഷാപദ്ധതി നടപ്പാക്കാന്‍ കൃഷി മന്ത്രിയുടെ ആവശ്യം മാത്രമേ ഉള്ളൂ. ഇന്ത്യയിലെങ്ങും ഇല്ലാത്ത തലത്തിലുള്ള ഒരു സമിതിയും അതിന്‍റെ ചെയര്‍മാനായി മുഖ്യമന്ത്രിയും വേണമെന്നാണ് സി.പി.എമ്മിന്‍റെ ആവശ്യം.

ജലസേചനം, സഹകരണം എന്നീ വകുപ്പുകളുടെ ബജറ്റ് വിഹിതത്തിന്‍റെ ഒരു ഭാഗം ഭക്‍ഷ്യോത്പാദനം വര്‍ദ്ധിപ്പിക്കാന്‍ നല്‍കിയാല്‍ മുഖ്യമന്ത്രിയെ സമിതിയുടെ ചെയര്‍മാനാക്കാമെന്ന് ഇടതുമുന്നണി യോഗത്തില്‍ നിര്‍ദ്ദേശിച്ചിരുന്നതായും വെളിയം ഭാര്‍ഗവന്‍ പറഞ്ഞു.

എന്നാല്‍ ഈ വകുപ്പുകളില്‍ നിന്നും ഒരു നയാ പൈസ പോലും നല്‍കില്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പറഞ്ഞു.

മറ്റ് വകുപ്പുകളുടെ നിയന്ത്രണം കൂടി ഏറ്റെടുക്കാമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. ഇത് ഒരു കൂട്ടുകക്ഷി ഭരണത്തില്‍ മാത്രമല്ല ഏകകക്ഷി ഭരണത്തില്‍ പോലും നടക്കില്ല. ഭക്‍ഷ്യ സുരക്ഷാ പദ്ധതിയുടെ പേരില്‍ സി.പി.ഐക്കെതിരെ സി.പി.എമ്മിനുള്ള വിമര്‍ശനം കൂടി വരുന്നതു കൊണ്ടാണ് ഇങ്ങനെ താന്‍ പ്രതികരിച്ചതെന്നും വെളിയം പറഞ്ഞു.
കൂടുതല്‍
കണിച്ചുകുളങ്ങര: ഒമ്പത് പേര്‍ കുറ്റക്കാര്‍
സേ പരീക്ഷ ജൂണ്‍ 16 മുതല്‍
പിന്നോക്ക സ്കൂളുകളും നില മെച്ചപ്പെടുത്തി
62 സ്കൂളുകളില്‍ നൂറ് മേനി
ഹയര്‍‌സെക്കന്‍ററി ഫലം പ്രസിദ്ധീകരിച്ചു
സന്തോഷ് മാധവന്‍ ‍: അന്വേഷണം പാലക്കാട്ടേയ്ക്കും