പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സേ പരീക്ഷ ജൂണ്‍ 16 മുതല്‍  Search similar articles
ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ററി സേ, ഇം‌പ്രൂവ്മെന്‍റ് പരീ‍ക്ഷകള്‍ ജൂണ്‍ 16 മുതല്‍ 20 വരെ നടക്കും. സമയമാറ്റം അറിയാത്തത് മൂലം മെയ് 12ലെ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കും നാലോ അതില്‍ കൂടുതലോ വിഷയങ്ങള്‍ക്ക് ഡി പ്ലസ് ഗ്രേഡോ അതിന് മുകളിലുള്ള ഗ്രേഡോ ലഭിച്ചവര്‍ക്കും ഉപരിപഠനത്തിനുള്ള യോഗ്യത നേടാന്‍ പരമാവധി രണ്ട് വിഷയങ്ങളില്‍ സേ പരീക്ഷ എഴുതാവുന്നതാണ്.

എല്ലാ വിഷയങ്ങള്‍ക്കും ഡി പ്ലസിന് മുകളില്‍ ഗ്രേഡ് ലഭിച്ചവര്‍ക്ക് ഒരു വിഷയത്തിന് മാത്രം ഇം‌പ്രൂ‍വ്മെന്‍റ് പരീക്ഷ എഴുതാന്‍ അവസരം ലഭിക്കും. സേയ്ക്കും ഇം‌പൂവ്മെന്‍റിനുമുള്ള അവസരം ഒരുമിച്ച് ഉപയോഗപ്പെടുത്താന്‍ പാടുള്ളതല്ല. സേ/ഇം‌പ്രൂവ്മെന്‍റ് പരീക്ഷകള്‍ക്കുള്ള അപേക്ഷ മെയ് 28ന് മുമ്പ് അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കേണ്ടതാണ്.

പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങള്‍ക്ക് 125 രൂപയും മറ്റുള്ളവയ്ക്ക് 100 രൂപയുമാണ് സേ പരീക്ഷയുടെ ഫീസ്. ഇം‌പ്രൂവ്മെന്‍റ് പരീ‍ക്ഷയുടെ ഫീസ് 400 രൂപയായിരിക്കും. ഉത്തരകടലസുകളുടെ ഫോട്ടോകോപ്പി ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ പേപ്പര്‍ ഒന്നിന് 300 രൂപ നിരക്കില്‍ ഫീസ് അടച്ച് മെയ് 28നകം പരീക്ഷാ സെക്രട്ടറിക്ക് അപേക്ഷ നല്‍കണം.

ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്കും പുനര്‍ മൂല്യനിര്‍ണ്ണയത്തിനും അപേക്ഷിക്കേണ്ട അവസാന തീയതിയും മെയ് 28 ആണ്. സൂക്ഷ്മ പരിശോധനയ്ക്ക് പേപ്പര്‍ ഒന്നിന് 75 രൂപയും പുനര്‍ മൂല്യനിര്‍ണ്ണയത്തിന് പേപ്പര്‍ ഒന്നിന് 400 രൂപയുമാണ് ഫീസ്.
കൂടുതല്‍
പിന്നോക്ക സ്കൂളുകളും നില മെച്ചപ്പെടുത്തി
62 സ്കൂളുകളില്‍ നൂറ് മേനി
ഹയര്‍‌സെക്കന്‍ററി ഫലം പ്രസിദ്ധീകരിച്ചു
സന്തോഷ് മാധവന്‍ ‍: അന്വേഷണം പാലക്കാട്ടേയ്ക്കും
കണിച്ചുകുളങ്ങര: വിധി ഇന്ന്
ഡോക്ടര്‍മാരുടെ സമരം തുടങ്ങി