പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പദ്ധതികള്‍ ഏര്‍പ്പെടുത്തിയിരുന്ന 55 സ്കൂളുകളില്‍ 42 സ്കൂളുകള്‍ ഹയര്‍സെക്കന്‍ററി പരീക്ഷയില്‍ നില മെച്ചപ്പെടുത്തി.
കഴിഞ്ഞ പൊതുപരീക്ഷയില്‍ 30 ശതമാനത്തില്‍ താഴെ മാത്രം ഉപരിപഠനത്തിന് അര്‍ഹത നേടിയ സ്കൂളുകളിലായിരുന്നു പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി പ്രത്യേക പരിപാടികള്‍ നടപ്പിലാക്കിയിരുന്നത്. ഈ വിഭാഗത്തില്‍ 42 സ്കൂളുകള്‍ മുപ്പത് ശതമാനത്തിന് മുകളില്‍ വിദ്യാര്‍ത്ഥികളെ ഉപരിപഠനത്തിന് അര്‍ഹരാക്കി.
22 സ്കൂളുകള്‍ അമ്പത് ശതമാനത്തില്‍ കൂടുതല്‍ നേട്ടമുണ്ടാക്കി. മൂന്ന് സ്കൂളുകള്‍ 70 ശതമാനത്തിലധികം വിദ്യാര്‍ത്ഥികളെ ഉപരിപഠനത്തിന് സജ്ജരാക്കി. സംസ്ഥാന ശരാശരിക്ക് മുകളില്‍ വിജയം കൊയ്ത രണ്ട് സ്കൂളുകളും ഇക്കൂട്ടത്തിലുണ്ട്. ഇക്കൊല്ലം 30 ശതമാനത്തില്‍ താഴെ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായത് 45 സ്കൂളുകളിലാണ്.
ഇതില്‍ 25 സ്കൂളുകള്‍ സര്‍ക്കാര്‍ മേഖലയിലും 15 എണ്ണം അണ്‍ എയ്ഡഡ് മേഖലയിലും അഞ്ച് സ്കൂളുകള്‍ ലക്ഷദ്വീപിലുള്ളവയുമാണ്. സാങ്കേതിക തകരാറുകള്‍ മൂലം 2501 പേരുടെ ഫലം പിന്നീട് പ്രസിദ്ധീകരിക്കുന്നതിനായി മാറ്റി വച്ചിട്ടുണ്ട്. സൂക്ഷമ പരിശോധന നടത്തി ഈ പരീക്ഷാഫലം സമയബന്ധിതമായി പ്രസിദ്ധീകരിക്കുന്നതിന് പ്രത്യേകസെല്‍ രൂപീകരിച്ചിട്ടുണ്ട്.
|