പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
62 സ്കൂളുകളില്‍ നൂറ് മേനി  Search similar articles
ഇന്ന് പ്രഖ്യാപിച്ച ഹയര്‍ സെക്കന്‍ററി പരീക്ഷാ ഫലത്തില്‍ സംസ്ഥാനത്തെ 62 സ്കൂളുകളില്‍ പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു.

ഇതില്‍ ഏഴ് സ്കൂളുകള്‍ സര്‍ക്കാര്‍ മേഖലയിലും പതിനേഴെണ്ണം എയ്ഡഡ് മേഖലയിലും 38 എണ്ണം അണ്‍ എയ്ഡഡ് മേഖലയിലുമുള്ള സ്കൂളുകളാണ്‍. 1334 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടി. ഇതില്‍ 224 പേര്‍ സര്‍ക്കാര്‍ സ്കൂളുകളിലും 883 പേര്‍ എയ്ഡഡ് സ്കൂളുകളിലും 227 പേര്‍ അണ്‍ എയ്ഡഡ് സ്കൂളുകളിലും പഠിച്ചവരാണ്‍.

സയന്‍സ് ഗ്രൂപ്പില്‍ 1219 പേരും ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ 23 പേരും കൊമേഴ്സ് വിഭാഗത്തില്‍ 78 പേരും ടെക്നിക്കല്‍ വിഭാഗത്തില്‍ 14 പേരും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. റവന്യൂ ജില്ലാ തലത്തില്‍ തൃശൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്.

തിരുവനന്തപുരം ജില്ലയിലാണ് ഇക്കൊല്ലം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത്. ഏറ്റവും കൂടുതല്‍ പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയതും തിരുവനന്തപുരം ജില്ലയില്‍ നിന്നുമാണ്‍. ഏറ്റവും കുറച്ച് പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയത് വയനാട് ജില്ലയിലാണ്

വിവിധ രംഗങ്ങളില്‍ മികവ് പുലര്‍ത്തിയ 3686 വിദ്യാര്‍ത്ഥികള്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹരായി. ഇതില്‍ അന്താരാഷ്ട്ര തലത്തില്‍ നടന്ന കായികമത്സരത്തില്‍ പങ്കെടുത്ത അഞ്ച് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു.
കൂടുതല്‍
ഹയര്‍‌സെക്കന്‍ററി ഫലം പ്രസിദ്ധീകരിച്ചു
സന്തോഷ് മാധവന്‍ ‍: അന്വേഷണം പാലക്കാട്ടേയ്ക്കും
കണിച്ചുകുളങ്ങര: വിധി ഇന്ന്
ഡോക്ടര്‍മാരുടെ സമരം തുടങ്ങി
വാഹനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു
കേരളത്തില്‍ മണ്‍സൂണ്‍ നേരത്തെ