പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഡോക്ടര്‍മാരുടെ സമരം തുടങ്ങി
കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ സൂചനാ പണിമുടക്ക്‌ തുടങ്ങി. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തത്കൊണ്ടാണ് സൂചനാപണിമുടക്കിലേക്ക് പോയതെന്ന് കെ.ജി.എം.ഒ.എ ഭാരവാഹികള്‍ പറഞ്ഞു. 2006 ല്‍ നടപ്പാക്കിയ ശമ്പളപരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന ഡോക്‌ടര്‍മാരുടെ ഏറെക്കാലമായുള്ള ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌ സമരം.

സൂചനാപണിമുടക്കിലും ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ചട്ടപ്പടി സമരവുമായി മുന്നോട്ട്‌ പോകാനാണ്‌ ഡോക്‌ടര്‍മാരുടെ സംഘടനയുടെ തീരുമാനം. സമരത്തില്‍ പങ്കെടുക്കുന്ന ഡോക്‌ടര്‍മാര്‍ക്ക്‌ ഡയസ്‌നോണ്‍ ബാധകമായിരിക്കുമെന്ന്‌ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്‌.

കഴിഞ്ഞ രണ്ട് വര്‍ഷമായി സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിന്‍റെ പാതയിലാണ്. രാവിലെ ആറ് മണിക്ക് ആരംഭിച്ച പണിമുടക്കില്‍ സംസ്ഥാനത്തെ രണ്ടായിരത്തോളം ഡോക്ടര്‍മാര്‍ പങ്കെടുക്കുന്നുണ്ട്. വളരെ അത്യാവശ്യമുള്ള ചികിത്സകള്‍ മാത്രമേ നടത്തൂവെന്ന് സമരക്കാര്‍ അറിയിച്ചിട്ടുണ്ട്.

നിരവധി രോഗികള്‍ ചികിത്സ കിട്ടാതെ ആശുപത്രികളില്‍ നിന്നും മടങ്ങുകയാണ്. സമരം ഒത്ത് തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നീക്കവും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചയ്ക്ക് തയാറാണെന്ന് ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചിട്ടുണ്ട്.

ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ്‌ ടീച്ചേഴ്‌സ്‌ അസോസിയേഷന്‍ സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് ഇന്ന് കരിദിനം ആചരിക്കുകയാണ്‌.
കൂടുതല്‍
വാഹനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു
കേരളത്തില്‍ മണ്‍സൂണ്‍ നേരത്തെ
ഹയര്‍സെക്കന്‍ഡറി ഫലം വെബ്‌ദുനിയയില്‍
നിയമവ്യാഖ്യാനം മാറ്റണം:രാധാകൃഷ്‌ണന്‍
സര്‍വകലാശാല വാര്‍ത്തകള്‍
31 റൂട്ടുകളില്‍ സ്വകാര്യ സര്‍വ്വീസുകള്‍