പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വാഹനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു
തമിഴ്‌നാട്ടിലെ രാജപാളയത്തിന്‌ സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. ഏഴ്‌ പേര്‍ക്ക്‌ പരിക്കേറ്റു. രാജപാളയത്തിന്‌ സമീപം അളകാപുരിയില്‍ വെച്ച്‌ പുലര്‍ച്ചെ 2.30 ഓടെയായിരുന്നു അപകടം.

കുട്ടിക്കാനത്ത്‌ താമസിക്കുന്ന നാഗര്‍കോവില്‍ സ്വദേശി രാമസ്വാമിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയവരാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പിന്‌ പിന്നില്‍ ലോറിയിടിക്കുകയായിരുന്നു. അളകാപുരിയില്‍ ജീപ്പ്‌ നിര്‍ത്തി നാഗര്‍കോവിലിലേക്കുള്ള വഴി ചോദിക്കുമ്പോഴാണ്‌ ജീപ്പിന്‌ പിന്നില്‍ വേഗത്തിലെത്തിയ ലോറിയിടിച്ചത്‌.

ഇടിയുടെ ആഘാതത്തില്‍ ജീപ്പ്‌ മുമ്പിലുണ്ടായിരുന്നു ക്വാളിസിലും ഇടിച്ചു. മരിച്ചവരില്‍ ഒരാള്‍ ഇടുക്കി ജില്ലയിലെ കുട്ടിക്കാനം പുതുശ്ശേരിപ്പടിക്കല്‍ സ്വദേശി ബിജുവാണെന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. മറ്റ്‌ രണ്ട്‌ പേരില്‍ ഒരാള്‍ രാമസ്വാമി ബന്ധു മണിയാണെന്ന് സംശയമുണ്ട്. ഒരാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

അപകടത്തില്‍ ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ മധുര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കുകള്‍ പറ്റിയ പത്തോളം പേരെ രാജപാളയത്തിന് സമീപം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കൂടുതല്‍
കേരളത്തില്‍ മണ്‍സൂണ്‍ നേരത്തെ
ഹയര്‍സെക്കന്‍ഡറി ഫലം വെബ്‌ദുനിയയില്‍
നിയമവ്യാഖ്യാനം മാറ്റണം:രാധാകൃഷ്‌ണന്‍
സര്‍വകലാശാല വാര്‍ത്തകള്‍
31 റൂട്ടുകളില്‍ സ്വകാര്യ സര്‍വ്വീസുകള്‍
കര്‍ഷകരെ സഹായിക്കാന്‍ പാക്കേജ്‌ വേണം