കര്‍ഷകരുടെ മനം നിറഞ്ഞു തുളുമ്പാന്‍ ഇനി അധികം കാത്തിരിക്കേണ്ട. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മേയ് 29 ഓടെ കേരളതീരത്ത് എത്തുന്നു.
ഇത്തവണ കേരളത്തിന് മണ്‍സൂണ്‍ മഴ നാല് ദിവസം നേരത്തെയാവുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിന്‍റെയും മഴയുടെയും അകമ്പടിയോടെ മണ്‍സൂണ്‍ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലും മെയ് 12 ന് തന്നെ എത്തിക്കഴിഞ്ഞു. സാധാരണ ഗതിയില്‍ മേയ് 20 ന് ആണ് ഇവിടെ മണ്‍സൂണ്‍ എത്തേണ്ടത്.
ഇപ്പോഴത്തെ അവസ്ഥയില്‍ മണ്‍സൂണ്‍ മേയ് 29 ഓടെ കേരളതീരത്ത് എത്തുമെന്നാണ് കാലാവസ്ഥാ പഠന കേന്ദ്രം വിലയിരുത്തുന്നത്. സാധാരണ ഗതിയില്‍ ജൂണ്‍ ഒന്നിനാണ് മണ്‍സൂണ്‍ മഴ കേരളത്തിലെത്തുക. ഇത്തവണ നാല് ദിവസം നേരത്തെയായിരിക്കും.
ഇത്തവണ മണ്‍സൂണ്‍ പ്രവചനത്തിനായി അതി സൂക്ഷ്മങ്ങളായ എട്ട് മാനദണ്ഡങ്ങളാണ് കാലാവസ്ഥാ പഠനകേന്ദ്രം ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍, പ്രവചനം കൂടുതല്‍ കൃത്യമായിരിക്കുമെന്ന് കരുതുന്നു. 2007 ല്‍ പ്രവചനം നടത്തിയതില്‍ നിന്ന് നാല് ദിവസം താമസിച്ച് മേയ് 28 ന് ആയിരുന്നു മണ്‍സൂണ്‍ എത്തിയത്.
|