ഏവര്‍ക്കും നീതി നല്‍കുന്ന വിധത്തില്‍ നിയമ വ്യാഖ്യാനം മാറ്റണമെന്ന് നിയമസഭ സ്‌പീക്കര്‍ കെ രാധാകൃഷ്‌ണന്‍ ആവശ്യപ്പെട്ടു.’ദളിത് ശാക്തീകരണം- ഭരണഘടനയും ജുഡീഷ്യറിയും’ എന്ന വിഷയത്തെക്കുറിച്ച് കേരള സര്‍വകലാശാല നിയമ വകുപ്പിലെ ഡോക്‍ടര്‍ ബി ആര്‍ അംബേദകര്‍ ചെയര്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമവും ഭരണഘടനയും സാധാരണ മനുഷ്യനു വേണ്ടിയുള്ളതാണെന്നും നിയമം വ്യാഖ്യാനിക്കുമ്പോള്‍ എല്ലാവര്‍ക്കും നീതി ലഭിക്കണമെന്ന് അടിസ്ഥാന പ്രമാനം ലംഘിക്കപ്പെടരുതെന്നുമുള്ള ബോധ്യം നിയമം കൈകാര്യം ചെയ്യുന്ന എല്ലാ ആളുകള്‍ക്കും ഉണ്ടാകേണ്ടതും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോക്‍ടര്‍ എംകെ രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായിരുന്നു. നിയമവകുപ്പ് മേധാവി ഡോ കെസി സണ്ണി സ്വാഗതവും ഡോക്ടര്‍ ബിസ്‌മി ഗോപാലകൃഷ്‌ണന്‍ നന്ദിയും പറഞ്ഞു.
മൈസൂര്‍ സര്‍വകലാശാല നിയമ ഫാക്കല്‍റ്റി ഡീന്‍ ഡോക്‍ടര്‍ സി ബാസവരാജ് മുഖ്യപ്രഭാഷണം നടത്തി. വിവിധ സെക്ഷനുകളിലായി ഡോക്‍ടര്‍ എന്‍കെ ജയകുമാര്‍, പ്രൊഫസര്‍ എം ഷറാജ്ജൂദ്ദീ, എസ് ശ്യാമള, എസ് ബിജുകുമാര്‍, അനില്‍ ജി നായര്‍ സിന്ധു തുളസീധരന്‍, എ സുഹൃത്ത് കുമാര്‍, അഭയചന്ദ്രന്‍ കെ, ഡോക്‍ടര്‍ സോണിയ കെ ദാസ്, അന്‍ജു രാജന്‍, ഷീബ. എസ് ധര്‍, ഷീമ എസ് ധര്‍, ലിജി സാമുവല്‍, രശ്‌മി ഐബി, മീര എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു.
അഡ്വ ഇന്ദിര രവീന്ദ്രന്‍, എ അലിയാരുകുട്ടി, ജസ്റ്റസ് നാടാര്‍, കൈനകരി ജനാര്‍ദ്ദനന്‍, ഐത്തിയൂര്‍ സുരേന്ദ്രന്‍, എബനെസര്‍ ഐസക്, എ രാജന്‍, കെ കൃഷ്‌ണന്‍ , അഡ്വക്കേറ്റ് ബി അഭിലാഷ്, തിരുവല്ലം ശ്രീകുമാര്‍ എന്നിവര്‍ ചര്‍ച്ചയ്‌ക്കു നേതൃത്വം കൊടുത്തു.
|