എംഎ, എംഎസ്‌സി, എംകോം(ഐഡിഇ)പരീക്ഷ
കേരള സര്‍വകലാശാല 2008 ജൂണ്‍ 17 ന് തുടങ്ങുന്ന ഫൈനല്‍ എംഎ/എംഎസ്‌സി/എംകോം(ഐഡിഇ) പരീക്ഷക്ക് പിഴയില്ലാതെ മേയ്( 50 രൂപ പിഴയോടു കൂടി മേയ് 31, 250 രൂപ പിഴയോടു കൂടി ജൂണ്‍) വരെ അപേക്ഷിക്കാം. ജൂലൈ ഒമ്പതിന് തുടങ്ങുന്ന എംഎ/എംഎസ്‌സി/എംകോം പ്രീവിയെസ്(ഐഡിഇ) പരീക്ഷക്ക് പിഴയില്ലാതെ ജൂണ്‍ ഒമ്പത്(50 രൂപ പിഴയോടു കൂടി ജൂണ്‍ 12, 250 രൂപ പിഴയോടു കൂടി ജൂണ്‍ 16 )വരെ അപേക്ഷിക്കാം.
ബിഎ ഇംഗ്ലീഷ്(ഐഡിഇ)വാചാ പരീക്ഷ
കേരള സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിലെ ബിഎ ഇംഗ്ലീഷ് പരീക്ഷാര്‍ത്ഥികളുടെ വാചാ പരീക്ഷ മേയ് 26 ന് 10 മണിക്ക് കാര്യവട്ടത്തെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തില്‍ വച്ച് നടത്തും.
ബിഎസ്‌സി കെമിസ്‌ട്രി ആന്‍ഡ് ഇന്‍ഡസ്‌ട്രിയല്‍ കെമിസ്‌ട്രി(റിസ്‌ട്രക്ച്ചേഡ്)പരീക്ഷാഫലം
കേരള സര്‍വകലാശാല 2007 ജൂണില്‍ നടത്തിയ രണ്ടാം വര്‍ഷാര്‍ദ്ധ ബിഎസ്‌സി കെമിസ്‌ട്രി ആന്‍ഡ് ഇന്‍ഡസ്‌ട്രിയല്‍ കെമിസ്‌ട്രി(റിസ്‌ട്രക്‍ച്ചേഡ്)പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കുള്ള അപേക്ഷ മേയ് 28 നകം ലഭിക്കണം.
എല്‍എല്‍എം പരീക്ഷാഫലം
കേരള സര്‍വകലാശാല 2008 ജനുവരിയില്‍ നടത്തിയ ഒന്നാം വര്‍ഷാംദ്ധ എല്‍എല്‍എം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
ലൈബ്രറി സയന്‍സ്, നഴ്‌സറി ടീച്ചര്‍ ട്രെയ്നിംഗ്,ടാലീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കേരള സര്‍വകലാശാല തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്‍റെ ആഭിമുഖത്തില്‍ ടികെഎം കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി സയന്‍സ്, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ്, ടാലി എന്നീ കോഴ്സുകളിലേയ്‌ക്ക് അപേക്ഷ ക്ഷണിച്ചു.
ടാലി കോഴ്സിന് പ്ലസ്ടുവും മറ്റുള്ളവയ്‌ക്ക് എസ്‌എസ്‌എല്‍സിയുമാണ് യോഗ്യത. പരീക്ഷ ഫലം എഴുതി ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.
ഒഴിവ് ദിവസങ്ങളിലും രാവിലെയും ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നു. അപേക്ഷഫോറം കോളേജ് ഓഫീസില്‍ നിന്നും 50 രൂപക്ക് വാങ്ങാം. തപാല്‍ മുഖേന ലഭിക്കാന്‍ എസ്‌ബിടിയില്‍ മാറാവുന്ന 100 രൂപയുടെ ഡിഡി സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ സഹിതം പ്രിന്‍സിപ്പാള്‍, ടികെഎം കോളേജ് ഓഫ് ആര്‍ട്സ് സയന്‍സ്, കൊല്ലം-5 എന്ന മേല്‍വിലാസത്തില്‍ അയക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ മേയ് ഇരുപതാം തീയതി അഞ്ചു മണിവരെ കോളേജില്‍ സ്വീകരിക്കും.
വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0474-2712240, 2711817
സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തില്‍ ഏകദിന ശില്‍പ്പശാലയും പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും
കേരള സര്‍വകലാശാല സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ മേയ് 17 ന് ‘നൂതന ശാസ്‌ത്രശാഖകളില്‍ സാംഖ്യക ശാസ്‌ത്രത്തിന്‍റെ ഉപയോഗം’ എന്ന സെമിനാര്‍ നടത്തുന്നു. സെമിനാറിനോടൊപ്പം പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും നടക്കും.
സെമിനാര്‍ രാവിലെ 10 മണിക്ക് കാര്യവട്ടം ക്യാമ്പസിലെ ഫിസിക്സ് ഓഡിറ്റോറിയത്തില്‍ വൈസ് ചാന്‍സലര്‍ ഡോക്‍ടര്‍ എംകെ രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഈ സംഗമത്തില്‍ പങ്കെടുക്കനമെന്ന് സര്‍വകലാശാല അഭ്യര്‍ത്ഥിച്ചു.
ഓറിയന്‍റേഷന്‍ തീയതി മാറ്റി
കേരള സര്‍വകലാശാല അക്കാദമിക് സ്റ്റാഫ് കോളേജില്‍ 2008 ജൂണ്‍ രണ്ടിന് തുടങ്ങാനിരുന്ന ഓറിയേന്‍റേഷന്‍ പ്രോഗ്രാം ചില സാങ്കേതിക കാരണങ്ങളാല്‍ 2008 ജൂണ്‍ 10 ന് തുടങ്ങാനായി മാറ്റി. ഇതു വരെ അപേക്ഷ നല്‍കിട്ടില്ലാവത്തവര്‍ മേയ് 31 നം അപേക്ഷിക്കണം.
|