പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തല
Ramesh Chennithala
KBJWD
ഇടതുമുന്നണി സര്‍ക്കാരിന് വാര്‍ഷികം ആഘോഷിക്കാന്‍ ധാര്‍മ്മികമായി അവകാശമില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു.

വികസനത്തിന് അവധി പ്രഖ്യാപിച്ച സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാ‍നാണ് സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. കേരളത്തില്‍ ഒരു വികസന പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല.

ഭരണ രംഗത്ത് പൂര്‍ണാമായും സ്തംഭനം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ എന്ത് ധാര്‍മ്മികതയാണ് സര്‍ക്കാരിനുള്ളത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് എസ്‌എസ്‌എല്‍‌സി പരീക്ഷയിലെ ഉന്നത വിജയം.

കൃത്രിമമായി ഉണ്ടാക്കിയ ഈ വിജയം സര്‍ക്കാര്‍ പരിശോധിക്കണം. ഇത്രയും വലിയ വിജയ ശതമാനം ഉണ്ടായ സാഹചര്യത്തില്‍ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സൌകര്യം ഇവിടെയില്ല. ഇക്കാര്യം സര്‍ക്കാര്‍ ചെയ്യുമോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
കൂടുതല്‍
ദിലീപിനെ വിലക്കിയത് അംഗീകരിക്കാനാവില്ല
ബോഡിബില്‍ഡിംഗ്: സതീഷ് മിസ്റ്റര്‍ കേരള
യൂത്ത് ലീഗ് മാര്‍ച്ച് അക്രമാസക്തം
സുരേന്ദ്രന് ബിനീഷ് നോട്ടീസയച്ചു
വിഴിഞ്ഞം: കരാര്‍ ലാന്‍‌കോയ്ക്ക്
ഫലം കൂടിയത് കുതന്ത്രം മൂലം - യു.ഡി.എഫ്