പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചിന്നക്കനാലില്‍ കയ്യേറ്റഭൂമി തിരിച്ചുപിടിച്ചു
ചിന്നക്കനാലില്‍ നാലു റിസോര്‍ട്ടുകാര്‍ അനധികൃതമായി കൈവശംവച്ചിരുന്ന ഭൂമി ദൗത്യസംഘം പിടിച്ചെടുത്തു. ഭൂമി ഏറ്റെടുത്ത സംഘം സ്ഥലത്ത് സര്‍ക്കാര്‍ ബോര്‍ഡ്‌ സ്ഥാപിച്ചു.

മഹീന്ദ്രാ ഹോളിഡേ റിസോര്‍ട്ടിന്‍റെ കൈവശമുള്ള 63.97 സെന്‍റും മിസ്റ്റ്‌ ഹില്‍ റിസോര്‍ട്ടിന്‍റെ 2 ഏക്കര്‍ 6 സെന്‍റും സ്‌റ്റെര്‍ലിംഗ്‌ റിസോര്‍ട്ടിന്‍റെ 8.82 സെന്‍റും മാത്യുപെരിങ്ങാട്ടുപറമ്പിലിന്‍റെ 8.72 സെന്‍റ് സ്ഥലവുമാണ്‌ പിടിച്ചെടുത്തത്‌. ദൗത്യസംഘത്തെ സഹായിക്കാന്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ ടി.എം.ജോണ്‍സണിന്‍റെ നേതൃത്വത്തിലുള്ള സംഘവുമുണ്ടായിരുന്നു.

ദൗത്യസംഘത്തലവന്‍ കെ.എം. രാമാനന്ദന്‍ നടപടികള്‍ക്ക്‌ നേതൃത്വം നല്‍കി. നേരത്തെ ഈ റിസോര്‍ട്ടുടമകള്‍ക്ക്‌ നോട്ടീസ്‌ നല്‍കി ഹിയറിങ്‌ നടത്തിയിരുന്നു. ഇതിനു ശേഷമാണ്‌ ഒഴിപ്പിക്കല്‍ നോട്ടീസ്‌ നല്‍കിയത്‌. മുന്നാ‍ര്‍ കയ്യേറ്റം ഒഴിപ്പിക്കലിന്‍റെ ഒന്നാം വാര്‍ഷിക ദിനമാണ് ഇന്ന്.
കൂടുതല്‍
സാം ക്രിസ്റ്റിയെ സസ്പെന്‍റ് ചെയ്തു
പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു
പട്ടയം: പി.കെ.വിയുടെ ഒപ്പ് വ്യാജം
അടൂര്‍: അജിത സുരേഷ്‌ അധ്യക്ഷ
ടി.എച്ച്.എസ്.എല്‍.സി: വിജയം 98.29 ശതമാനം
പിന്നോക്ക സ്കൂളുകളും നേട്ടമുണ്ടാക്കി