പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സാം ക്രിസ്റ്റിയെ സസ്പെന്‍റ് ചെയ്തു
വിവാദ പുരുഷന്‍ സന്തോഷ്‌ മാധവന്‍ എന്ന അമൃത ചൈതന്യയുമായി അടുപ്പം പുലര്‍ത്തിയ ആലപ്പുഴ ഡി.വൈ.എസ്‌.പി സാം ക്രിസ്‌റ്റി ഡാനിയേലിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡു ചെയ്‌തു.

പൊലീസിനു ചേരാത്ത പ്രവര്‍ത്തനങ്ങളുടെ പേരിലാണ്‌ നടപടി. ആഭ്യന്തര മന്ത്രിയുടെയും ഡി.ജി.പിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. എറണാകുളം മട്ടാഞ്ചേരിയില്‍ ഡി.വൈ.എസ്‌.പിയായിരുന്ന കാലത്ത്‌ സാം ക്രിസ്‌റ്റി അമൃത ചൈതന്യയ്‌ക്ക് എല്ലാ സഹായവും ചെയ്‌തുകൊടുത്തുവെന്ന ആരോപണമുണ്ടായിരുന്നു.

സാം ക്രിസ്റ്റിയുമായി സന്തോഷ് മാധവന്‍ നില്‍ക്കുന്ന ചിത്രങ്ങളും കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ദുബായിലെ മലയാളി വ്യവസായി സെറാഫിന്‍ എഡ്വിനില്‍ നിന്ന്‌ പണം വാങ്ങിയതായി സന്തോഷ്‌ മാധവന്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ സെറാഫിന്‍ ആരോപിക്കുന്നതു പോലെ 50 ലക്ഷം രൂപ വാങ്ങിയിട്ടില്ല.

ജ്യോതിഷത്തിന്‍റെ പ്രതിഫലമായി പകുതി മാത്രമാണ്‌ വാങ്ങിയത്‌. ബാക്കി തുക തിരിച്ചു നല്‍കാമെന്ന വ്യവസ്ഥയിലാണ്‌ വാങ്ങിയതെന്നുമാണ് സന്തോഷ് മാധവന്‍ വ്യക്തമാക്കിയത്. ഏകദേശം 50 ലക്ഷം രൂപ തട്ടിച്ചുവെന്നാണ് സെറാഫിന്‍ എഡ്വിന്‍ നല്‍കിയ പരാതി.

വിലപ്പെട്ട പല വിവരങ്ങളും സന്തോഷ് മാധവനില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്.
കൂടുതല്‍
പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു
പട്ടയം: പി.കെ.വിയുടെ ഒപ്പ് വ്യാജം
അടൂര്‍: അജിത സുരേഷ്‌ അധ്യക്ഷ
ടി.എച്ച്.എസ്.എല്‍.സി: വിജയം 98.29 ശതമാനം
പിന്നോക്ക സ്കൂളുകളും നേട്ടമുണ്ടാക്കി
799 സ്കൂളുകള്‍ക്ക് നൂറ് മേനി