മാവേലിക്കരയില്‍ ഓട്ടോറിക്ഷയും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
ഓട്ടോ ഓടിച്ചിരുന്ന കാഞ്ഞൂര്‍ പുത്തന്‍ പുരയ്ക്കല്‍ വീട്ടില്‍ സുര, ബന്ധുവായ ഒരു സ്ത്രീയും അവരുടെ അഞ്ച് മാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്. സുരയുടെ ജ്യേഷ്ഠന്‍റെ ഭാര്യ ശോഭയെ ഗുരുതരാവസ്ഥയില്‍ പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുന്നിലെ വാഹനത്തെ മറികടക്കവെ എതിരെ വന്ന ടിപ്പര്‍ ലോറിയുമായി ഓട്ടോ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
|