വോട്ട്‌ബാങ്ക് നോക്കിയാണ് ജനപ്രതിനിധികള്‍ ഇടപെടുന്നതെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി പി കെ നാരായണപ്പണിക്കര്‍. കൊച്ചിയില്‍ വെണ്മല എന്‍ എസ് എസ് കരയോഗം സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ട് ചെയ്തവരെ മാത്രം സംരക്ഷിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ കരുതരുതെന്ന് നാരായണപ്പണിക്കര്‍ പറഞ്ഞു. വോട്ട് ചെയ്യാത്തവരെയും സംരക്ഷിക്കാനുള്ള ബാദ്ധ്യത സര്‍ക്കാരിനുണ്ട്.
നമ്മുടെ വോട്ടുകള്‍ വിഭജിച്ച് പോകുന്നത് പരമാര്‍ത്ഥമാണെന്നും നാരായണപ്പണിക്കര്‍ പറഞ്ഞു. സമുദായികമായി സംഘടിക്കുന്നത് സങ്കുചിതമാണെന്ന് കരുതുന്നില്ല.
അവകാശങ്ങള്‍ക്ക് വേണ്ടി സാമുദായികമായി സംഘടിക്കുന്നതില്‍ തെറ്റില്ല. സംവരണ പ്രശ്നത്തില്‍ മേല്‍ത്തട്ട് വേണ്ടെന്ന് പറഞ്ഞവരാണ് ഇവിടത്തെ രാഷ്ട്രീയക്കാരെന്നും നാരായണപ്പണിക്കര്‍ ചൂണ്ടിക്കാട്ടി.
|