പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വലിയ വീടുകള്‍ക്ക് അധിക നികുതി: ബിനോയ് വിശ്വം
WDWD
വലിയ വീടുകള്‍ നിര്‍മ്മിക്കുന്നവരില്‍ നിന്ന് ഒരു ശതമാനം നികുതി ഇടാക്കുമെന്ന് വനം, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി ബിനോയ് വിശ്വം. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇങ്ങനെ ലഭിക്കുന്ന വരുമാനം പാവപ്പെട്ടവരുടെ ഭവനപദ്ധതിക്കായി ഉപയോഗിക്കും. എന്‍ എന്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊല്ലം ജില്ലയിലെ എല്ലാ ലക്ഷം വീടുകളും നവീക്കരിക്കുമെന്നും മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം ജൂണിന് മുന്‍പ് കൊല്ലം ജില്ലയിലെ എല്ലാ ലക്ഷം വീടുകളും നവീകരിക്കുന്ന പദ്ധതി പൂര്‍ത്തിയാക്കും.

സന്തോഷ് മാധവന്‍റെ വസതിയില്‍ നിന്ന് കടുവത്തോല്‍ പിടിച്ചെടുത്തത് സംബന്ധിച്ച് അന്വേഷിക്കാന്‍ സി സി എഫിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ന് തന്നെ ഇതിന്‍റെ റിപ്പോര്‍ട്ട് ലഭിക്കും.

കടുവത്തോല്‍ സൂക്ഷിക്കുന്നത് കുറ്റകരമാണ്. ഇത് സംബന്ധിച്ച് എന്തെല്ലാം നടപടി സ്വീകരിക്കാമോ അതെല്ലാം സ്വീകരിക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
കൂടുതല്‍
സന്തോഷ് മാധവന്‍ കൊച്ചി വിട്ടു?
മെഡിക്കല്‍: ഏകദേശ ധാരണയായി
സന്തോഷിനെ അറസ്റ്റ് ചെയ്തേക്കും
പൊലീസിന് സ്വന്തന്ത്രമായി പ്രവര്‍ത്തിക്കാം
സന്തോഷ് മാധവനെതിരെ കേസ്
ഭൂപരിഷ്കരണനിയമത്തില്‍ മാറ്റം വേണം