സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റുകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ഫീസ് സംബന്ധിച്ച് ധാരണയായില്ല. എന്നാല്‍, സീറ്റുകള്‍ സംബന്ധിച്ച് ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ പ്രാവശ്യത്തെ പോലെ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിന് വിട്ട് കൊടുക്കാനാണ് ചര്‍ച്ചയില്‍ പങ്കെടുത്ത മാനേജ്‌മെന്‍റ് പ്രതിനിധികള്‍ സമ്മതിച്ചിട്ടുള്ളത്. എന്നാല്‍, ബാക്കിയുള്ള 35 ശതമാനം സീറ്റുകളില്‍ സര്‍ക്കാരിന്‍റെ ലിസ്റ്റില്‍ നിന്നോ മാനേജ്‌മെന്‍റ് നടത്തുന്ന പരീക്ഷയില്‍ നിന്നോ വിദ്യര്‍ത്ഥികളെ പ്രവേശിപ്പിക്കും. ഇത് മാനേജ്മെന്‍റുകള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
ഫീസ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഒരാഴ്ചയ്ക്കം വീണ്ടും യോഗം ചേരും .രണ്ട് ഘട്ടമായി നടന്ന ചര്‍ച്ച നാല് മണിക്കൂര്‍ നീണ്ടു. ഏഴ് മാനേജ്‌മെന്‍റ് പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്.
നേരത്തേ നേഴ്സിംഗ് കോളേജ് മനേജ്‌മെന്‍റുകളുമായി നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. പത്ത് ദിവസത്തിനകം വീണ്ടും നേഴ്സിംഗ് മാനേജ്‌മെന്‍റുകളുടെ യോഗം വിളിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എം എ ബേബി അറിയിച്ചു.
|