പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സന്തോഷിനെ അറസ്റ്റ് ചെയ്തേക്കും
WDWD
ശാന്തിതീരം അശ്രമം ഉടമ സന്തോഷ് മാധവന്‍ എന്ന അമൃത ചൈതന്യയെ അറസ്റ്റ് ചെയ്യാന്‍ വഴിതെളിഞ്ഞു. തന്നില്‍ നിന്ന് 40 ലക്ഷം രൂപ സന്തോഷ് മാധവന്‍ തട്ടിയെടുത്തതായി ദുബായിയില്‍ ജോലി ചെയ്യുന്ന സെറഫിന്‍ എഡ്വിന്‍ നല്‍കിയ പരാതി കേരള പൊലീസിന് ലഭിച്ചതിനെ തുടര്‍ന്നാണിത്.

കഴിഞ്ഞ ദിവസം സന്തോഷ് മാധവന്‍റെ കടവന്ത്രയിലെ ഫ്ലാറ്റില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ കടുവത്തോല്‍ പിടിച്ചെടുത്തതും അറസ്റ്റ് ചെയ്യാന്‍ തക്ക കാരണമാണ്. വന്യജീവി സംരക്ഷണ നിയമ പ്രകാരം സന്തോഷ് മാധവനെതിരെ കേസെടുത്തിട്ടുണ്ട്.

സെറഫിന്‍ എഡ്വിന്‍റെ പരാതി ലഭിച്ചിട്ടുണ്ടെന്ന് ഡി ജി പി സ്ഥിരീകരിച്ചു. എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ മനോജ് എബ്രഹാമിനാണ് സെറഫിന്‍ എഡ്വിന്‍റെ പരാതി ഇ മെയിലിലൂടെ ലഭിച്ചത്.

അതിനിടെ, സന്തോഷ് മാധവന്‍ ഇപ്പോള്‍ എവിടെ ഉണ്ടെന്ന് പൊലീസിന് വ്യക്തമായ വിവരമില്ല. ഇദ്ദേഹത്തിന്‍റെ സുഹൃത്തുക്കളുടെയും മറ്റും വസതികള്‍ പൊലീസ് നിരീക്ഷണത്തിലാണ്. സന്തോഷ് മാധവന്‍ കൊച്ചി വിട്ട് പോയിരിക്കാന്‍ ഇടയില്ലെന്നാണ് പൊലീസ് നിഗമനം.
കൂടുതല്‍
പൊലീസിന് സ്വന്തന്ത്രമായി പ്രവര്‍ത്തിക്കാം
സന്തോഷ് മാധവനെതിരെ കേസ്
ഭൂപരിഷ്കരണനിയമത്തില്‍ മാറ്റം വേണം
സന്തോഷ്മാധവന്മാര്‍ രണ്ട് പേര്‍
ബിഗ്ബസാര്‍: പോക്ക് വരവ് റദ്ദാക്കി
സന്തോഷ്മാധവന് മാഫിയാബന്ധം