പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പൊലീസിന് സ്വന്തന്ത്രമായി പ്രവര്‍ത്തിക്കാം
WDWD
സന്തോഷ് മാധവനുമായി ബന്ധപ്പെട്ട കേസില്‍ പൊലീസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാമെന്ന് അഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. റെയ്ഡിന്‍റെ പശ്ചാത്തലത്തില്‍ സന്തോഷ് മാധവനെ അറസ്റ്റ് ചെയ്യാത്തത് എന്തു കൊണ്ടെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൂ‍ടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നതേയുള്ളൂ. ഒരു സ്വാമിയെയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് കോടിയേരി പറഞ്ഞു.

ഐ പി സി നാലാം വകുപ്പ് അനുസരിച്ച് സന്തോഷ്മാധവനെതിരെ നടപടി എടുക്കും. അന്വേഷണം പുരോഗമിക്കുന്നതായും ആഭ്യന്തരമന്ത്രി പറഞ്ഞു.

മാദ്ധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെ സന്തോഷ് മാധവന്‍റെ ഫ്ലാറ്റില്‍ റെയ്ഡ് നടത്തിയതെന്ന് കോടിയേരി പറഞ്ഞു.
കൂടുതല്‍
സന്തോഷ് മാധവനെതിരെ കേസ്
ഭൂപരിഷ്കരണനിയമത്തില്‍ മാറ്റം വേണം
സന്തോഷ്മാധവന്മാര്‍ രണ്ട് പേര്‍
ബിഗ്ബസാര്‍: പോക്ക് വരവ് റദ്ദാക്കി
സന്തോഷ്മാധവന് മാഫിയാബന്ധം
പൊലീസിന് സിപിഎം നിയന്ത്രണം: രമേശ്