പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സന്തോഷ് മാധവനെതിരെ കേസ്
WDWD
ശാന്തിതീരം ആശ്രമത്തിലെ സ്വാമി അമൃത ചൈതന്യ എന്ന് അറിയപ്പെടുന്ന സന്തോഷ് മാധവനെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം പൊലീസ് കേസെടുത്തു. സന്തോഷ് മാധവന്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ നടത്തിയ റെയ്ഡില്‍ കടുവത്തോല്‍ പിടികൂടിയതിനെ തുടര്‍ന്നാണ് റെയ്ഡ്.

സന്തോഷ് മാധവന്‍റെ കടവന്ത്രയിലെ ഫ്ലാറ്റില്‍ ശനിയാഴ്ച രാത്രി ആണ് റെയ്ഡ് നടന്നത്. കേസ് വനം വകുപ്പിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

ദുബായിയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനി സെറഫിന്‍ എഡ്വിനെ 40 ലക്ഷം രൂപ കബളിപ്പിച്ചുവെന്ന പരാതിയിലാണ് റെയ്ഡ്. റെയ്ഡില്‍ കഞ്ചാവ്, അശ്ലീല സി ഡികള്‍, കാസറ്റുകള്‍, ആധാരങ്ങള്‍,ബ്ലാങ്ക് ചെക്കുകള്‍, സ്ത്രീകളുടെ വസ്ത്രങ്ങള്‍ എന്നിവ കണ്ടെടുത്തു.

ശനിയാഴ്ച രാത്രി അസിസ്റ്റന്‍റ് കമ്മീഷണര്‍ പി എം വര്‍ഗ്ഗീസിന്‍റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. രാഷ്ട്രീയ നേതാക്കളുടെയും സിനിമാ താരങ്ങളുടെയും ഒപ്പം സന്തോഷ് മാധവന്‍ നില്‍ക്കുന്ന ചിത്രങ്ങളും റെയ്ഡില്‍ കണ്ടെടുത്തു.
കൂടുതല്‍
ഭൂപരിഷ്കരണനിയമത്തില്‍ മാറ്റം വേണം
സന്തോഷ്മാധവന്മാര്‍ രണ്ട് പേര്‍
ബിഗ്ബസാര്‍: പോക്ക് വരവ് റദ്ദാക്കി
സന്തോഷ്മാധവന് മാഫിയാബന്ധം
പൊലീസിന് സിപിഎം നിയന്ത്രണം: രമേശ്
ശക്തി അവാര്‍ഡ് മോഹനനും രാഘവനും