ഭൂപരിഷകരണ നിയമത്തില്‍ കാലാനുസൃതമായ മാറ്റം വേണമെന്ന് സഹകരണമന്ത്രി ജി സുധാകരന്‍. കേരള ലാന്‍ഡ് റവന്യൂ സ്റ്റാഫ് അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനകാര്യത്തില്‍ പ്ലാനിംഗ് ബോര്‍ഡുകളെയും കമ്മീഷനുകളെയും നോക്കിയിരിക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുമായോ നാടുമായോ ബന്ധമില്ലാത്തവരാണ് പ്ലാനിംഗ് ബോര്‍ഡില്‍ ഭൂരിപക്ഷവും.
പ്ലാനിംഗ് ബോര്‍ഡിന്‍റെ ജോലി വെറുതെ കടലാസുകളില്‍ എഴുത്താണ്. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്ന മന്ത്രിമാരെ കൂച്ച് വിലങ്ങിടാനാണ് കേന്ദ്രപ്ലാനിംഗ് കമ്മീഷന്‍ ഉള്‍പ്പെടെ ഉള്ളവരുടെ ശ്രമം.
ജനങ്ങളില്‍ നിന്ന് പഠിച്ചാണ് മന്ത്രിമാര്‍ കാര്യങ്ങള്‍ ചെയ്യുന്നത്. പ്ലാനിംഗ് കമ്മീഷന്‍റെ കടലാസുകള്‍ കാര്യങ്ങള്‍ വിലക്കുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.
|