പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സന്തോഷ്മാധവന്മാര്‍ രണ്ട് പേര്‍
ആയുധക്കളളക്കടത്ത് കേസില്‍ ഇന്‍റര്‍പോള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സന്തോഷ് മാധവനും ശാന്തിതീരത്തിലെ സന്തോഷ് മാധവനും ഒരാളല്ലെന്ന് സി ബി ഐ വ്യക്തമാക്കി. എന്നാല്‍, ദുബായിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സന്തോഷ് മാധവന്‍ സ്വാമി ആമൃത ചൈതന്യ തന്നെ ആണെന്നും തെളിഞ്ഞു.
ദുബായില്‍ ജോലി ചെയ്യുന്ന സെറഫിന്‍ എഡ്വിന്‍ എന്ന സ്ത്രീ, സന്തോഷ് മാധവന്‍ തന്നെ 40 ലക്ഷം രൂപ കബളിപ്പിച്ചു എന്ന് കാട്ടി നല്‍കിയ പരാതി പ്രകാരമാണ് ഇന്‍റര്‍പോള്‍ ഇയാളുടെ ചിത്രം വെബ്ബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയത്. എന്നാല്‍, ഇത് ആശയക്കുഴപ്പമുണ്ടാക്കുകയായിരുന്നു.

അനധികൃതമായി ആയുധക്കള്ളക്കടത്ത് നടത്തിയ സന്തോഷ് മാധവനെ ഇന്‍റര്‍‌പോളിന്‍റെ സഹായത്തോടെ അബുദാബിയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നതായി സി ബി ഐ വെളിപ്പെടുത്തുകയുണ്ടായി. അതിനിടെ, തന്‍റെ പേരില്‍ ദുബായിയില്‍ സാമ്പത്തിക തട്ടിപ്പിന് കേസുണ്ടെന്ന് ശാന്തിതീരത്തിലെ സ്വാമി അമൃത ചൈതന്യ സമ്മതിക്കുകയും ചെയ്തു.

ഇന്‍റര്‍‌പോള്‍ അന്വഷിക്കുന്ന സന്തോഷ് മാധവനും ശാന്തിതീരത്തിലെ സ്വാമി അമൃത ചൈതന്യയും ഒരാളാണെന്ന് നേരത്തേ സംസ്ഥാന പൊലീസ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിനായി ഡല്‍‌ഹിയിലെ സി ബി ഐ ഓഫീസില്‍ ബന്ധപ്പെട്ടപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്.
കൂടുതല്‍
ബിഗ്ബസാര്‍: പോക്ക് വരവ് റദ്ദാക്കി
സന്തോഷ്മാധവന് മാഫിയാബന്ധം
പൊലീസിന് സിപിഎം നിയന്ത്രണം: രമേശ്
ശക്തി അവാര്‍ഡ് മോഹനനും രാഘവനും
പിണറായിയുടെ മകള്‍ വിവാഹിതയായി
ഏകജാലകം സംശയകരം: സ്റ്റാന്‍ലി റോമന്‍