പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബിഗ്ബസാര്‍: പോക്ക് വരവ് റദ്ദാക്കി
തിരുവനന്തപുരത്ത് ബിഗ്‌ബസാര്‍ കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്‍റെ പോക്ക് വരവ് സര്‍ക്കാര്‍ റദ്ദാക്കി. കയ്യേറിയ ഭൂമിയിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്.

ബിഗ്‌ബസാര്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തില്‍ 9.2 സെന്‍റ് കയ്യേറ്റ ഭൂമിയാണെന്ന് റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ പറഞ്ഞു. ബിഗ്‌ബസാര്‍ സ്ഥിതി ചെയ്യുന്നത് കയേറ്റ ഭൂമിയിലാണെന്ന് കാട്ടി എ ഐ വൈ എഫ് ജില്ലാ കമ്മിറ്റി പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.

പോക്ക് വരവ് റദ്ദാക്കികൊണ്ടുള്ള ഉത്തരവ് ആര്‍ ഡി ഒ ആണ് പുറപ്പെടുവിച്ചത്. അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ നേരത്തേ സസ്പന്‍ഡ് ചെയ്തിരുന്നു.
കൂടുതല്‍
സന്തോഷ്മാധവന് മാഫിയാബന്ധം
പൊലീസിന് സിപിഎം നിയന്ത്രണം: രമേശ്
ശക്തി അവാര്‍ഡ് മോഹനനും രാഘവനും
പിണറായിയുടെ മകള്‍ വിവാഹിതയായി
ഏകജാലകം സംശയകരം: സ്റ്റാന്‍ലി റോമന്‍
ബസ്സ്റ്റാന്‍ഡുകളില്‍ വാണിജ്യകേന്ദ്രങ്ങള്‍: മന്ത്രി