പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സന്തോഷ്മാധവന് മാഫിയാബന്ധം
അന്തര്‍ദ്ദേശീയ മരുന്ന് മാഫിയയുടെ ഗുണ്ടയാണ് സന്തോഷ് മാധവനെന്ന് അഗസ്ത്യാ ബയോ ഫാം ലിമിറ്റഡ് എം ഡി ഡി അരവിന്ദാക്ഷന്‍. ഇയാള്‍ ഒരിക്കല്‍ തന്നെ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു.

അഗസ്ത്യാ ബയോഫാമിന്‍റെ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനുളള പദ്ധതിയുമാണ് ഇയാള്‍ പാലക്കാട് നിന്ന് വിവാഹം കഴിച്ചതെന്നും അരവിന്ദാക്ഷന്‍ ആരോപിച്ചു. എഴുത്തിയാം‌പാതിയില്‍ 35 ഏക്കര്‍ സ്ഥലത്ത് ബയോളജി പാര്‍ക്ക് സ്ഥാപിക്കാനുള്ള പദ്ധതി അട്ടിമറിക്കാന്‍ സന്തോഷ് മാധവന്‍ ശ്രമിച്ചിരുന്നു.

മദ്യമാഫിയയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ അന്വേഷിച്ചാല്‍ മാവേലിക്കരയിലെ മദ്യ മാഫിയയുമായി ഇയാള്‍ക്കുളള ബന്ധം വ്യക്തമാകും.

തന്നെ കൊലപ്പെടുത്താന്‍ 2000 ഡിസംബര്‍ അഞ്ചിനാണ് സന്തോഷ് മാധവന്‍ ശ്രമിച്ചത്. കരുനാഗപ്പള്ളിക്കടുത്ത് വച്ചാണ് വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു.
കൂടുതല്‍
പൊലീസിന് സിപിഎം നിയന്ത്രണം: രമേശ്
ശക്തി അവാര്‍ഡ് മോഹനനും രാഘവനും
പിണറായിയുടെ മകള്‍ വിവാഹിതയായി
ഏകജാലകം സംശയകരം: സ്റ്റാന്‍ലി റോമന്‍
ബസ്സ്റ്റാന്‍ഡുകളില്‍ വാണിജ്യകേന്ദ്രങ്ങള്‍: മന്ത്രി
രണ്ടും ഒരാള്‍ തന്നെ: പൊലീസ്