പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പൊലീസിന് സിപിഎം നിയന്ത്രണം: രമേശ്
WDWD
സംസ്ഥാനത്ത് പൊലീസ് പ്രവര്‍ത്തിക്കുന്നത് സിപിഎം നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ആണെന്ന് കെപിസിസി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല. പത്തനംതിട്ടയില്‍ ജില്ലാ കോണ്‍ഗ്രസ് സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യപ്രതിജ്ഞ ചെയ്യാത്ത മന്ത്രിമാരാണ് ആഭ്യന്തരവകുപ്പ് ഭരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ആഭ്യന്തരമന്ത്രിയും ആഭ്യന്തരവകുപ്പും ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടുകളാണ് എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നിരവധി കേസുകള്‍ പിന്‍‌വലിച്ചതായും ചെന്നിത്തല കുറ്റപ്പെടുത്തി. നിരവധി ക്രിമിനലുകളെ പരോളില്‍ വിട്ടയച്ചു.

സംസ്ഥാനത്ത് സി പി എമ്മിന് ഒരു നിയമവും സി പി എമ്മിന് വേറൊരു നിയമവും ആണെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ചാണ്ടിയും ആരോപിച്ചിരുന്നു.
കൂടുതല്‍
ശക്തി അവാര്‍ഡ് മോഹനനും രാഘവനും
പിണറായിയുടെ മകള്‍ വിവാഹിതയായി
ഏകജാലകം സംശയകരം: സ്റ്റാന്‍ലി റോമന്‍
ബസ്സ്റ്റാന്‍ഡുകളില്‍ വാണിജ്യകേന്ദ്രങ്ങള്‍: മന്ത്രി
രണ്ടും ഒരാള്‍ തന്നെ: പൊലീസ്
സന്തോഷ്മാധവനെതിരെ തെളിവുകള്‍