പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കമ്പ്യൂട്ടേഷണല്‍ ബയോളജി കോഴ്‌സ് തുടങ്ങി
കേരള സര്‍വകലാശാലയിലെ ബയോ ഇന്‍ഫര്‍മാറ്റിക്സ് കേന്ദ്രത്തില്‍ എം‌എസ്‌സി കം‌പ്യൂട്ടേഷണല്‍ ബയോളജി കോഴ്സ് തുടങ്ങി. സര്‍വകലാശാല വൈസ് ചാന്‍‌സലര്‍ ഡോക്‍ടര്‍ എം‌കെ രാമചന്ദ്രന്‍ നായരാണ് ഉദ്‌ഘാടനം നിര്‍വഹിച്ചത്.

കേരള സര്‍വകലാശാലയിലെ സെന്‍റര്‍ ഫോര്‍ ബയോ ഇന്‍‌ഫോര്‍മാറ്റിക്സ് പഠന കേന്ദ്രത്തെ താമസിയാതെ ഒരു പഠന ഗവേഷണ വകുപ്പാക്കി ഉയര്‍ത്തുമെന്ന് വൈസ് ചാന്‍‌സലര്‍ ഡോക്‍ടര്‍ എം‌കെ രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ചുരുങ്ങിയ കാലം കൊണ്ട് യുജിസി പോലുള്ള വിവിധ ഏജന്‍സികളില്‍ നിന്നായ് ഒന്നര കോടിയോളം രൂപയുടെ ധനസഹായം നേടിയെടുക്കാന്‍ ഈ പഠന കേന്ദ്രത്തിന് കഴിഞ്ഞു. ഇത് വലിയ നേട്ടമാണ്. ആധുനിക പഠന വിഷയങ്ങളെ ആധികാരികമായി കൈകാര്യം ചെയ്യുന്നതിനുള്ള അംഗീകാരമാണിത്-വിസി പറഞ്ഞു.

ഉദ്ഘാടനത്തിന്‍റെ ഭാഗമായി കോഴ്സിന്‍റെ അക്കാദമിക് ഡയറി വിതരണവും വിസി നിര്‍വഹിച്ചു.

ചടങ്ങില്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോക്‍ടര്‍ വി ജയപ്രകാശ്, സിന്‍ഡിക്കേറ്റംഗം ഡോക്‍ടര്‍ സിറില്‍ ജോണ്‍സണ്‍, കേന്ദ്രം ഓണറ്റി ഡയറക്‍ടര്‍ ഡോക്‍ടര്‍ അച്യുത് ശങ്കര്‍ എസ് നായര്‍ എന്നിവര്‍ നിര്‍വഹിച്ചു.
കൂടുതല്‍
ദേവരാജനെതിരെ സുധാകരന്‍
ഇടുക്കി പാക്കേജ് സമയബന്ധിതമായി നടപ്പാക്കണം: വി എസ്
ഗുണ്ടാനിയമം ശക്തമായി നടപ്പാക്കും
മാനനഷ്ടം: മുഖ്യമന്ത്രി ഹാജരാകണം
അച്യുതാനന്ദന്‍ അധികാരങ്ങള്‍ ഉപയോഗപ്പെടുത്തിയില്ല:ചാണ്ടി
ഏകജാലകം: ഹൈക്കോടതി തടഞ്ഞു