ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി ദേവരാജന്‍ ഇടത് മുന്നണിയുടെ ഹരിശ്രീ പഠിക്കണമെന്ന് സഹകരണ വകുപ്പ് മന്ത്രി ജി ദേവരാജന്‍. കെ പി സി സി പ്രസിഡന്‍റിന്‍റെ ശൈലിയിലാണ് ദേവരാജന്‍ സംസാരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പശ്ചിമബംഗാളില്‍ നിന്ന് അരിവാങ്ങാന്‍ പോയ ഉദ്യോഗസ്ഥര്‍ അവിടത്തെ ഭക്‍ഷ്യ, കൃഷി വകുപ്പ് മന്ത്രിമാരോട് ചര്‍ച്ച ചെയ്തില്ലെന്ന് ദേവരാജന്‍ ആരോപിച്ചിരുന്നു. കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമായിട്ടും കൂടിയ വിലയ്ക്കാണ് അരി വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
അരി വാങ്ങാന്‍ പോയ ഉദ്യോഗസ്ഥര്‍ അവിടത്തെ ഭക്‍ഷ്യ മന്ത്രിയെ കാണേണ്ടതില്ലെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. ദേവരാജന്‍ അവസരവാദപരമായാണ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ രണ്ട് രൂപ സബ്സിഡി നല്‍കിയാല്‍ കിലോയ്ക്ക് 14 രൂപ നിരക്കില്‍ അരി വിതരണം ചെയ്യാന്‍ കണ്‍സ്യൂമര്‍ഫെഡ് തയാറാണെന്നും സുധാകരന്‍ പറഞ്ഞു. കേരളത്തിന് അരി നല്‍കില്ലെന്ന് പറഞ്ഞ ആന്ധ്ര ലോബിയുടെ നിലപാടുകളാണ് ചില പത്രങ്ങള്‍ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി ആരോപിച്ചു. ഏഴാം തരം പത്രപ്രവര്‍ത്തനമാണ് ഇത്.
|